നാഗ്പൂര്‍: ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. അവസാന ഓവർ വരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ എട്ടു റൺസിനാണ് ഇന്ത്യ വിജയിച്ചത്. 251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറിൽ 242 റൺസിന് പുറത്താകുകയായിരുന്നു. 52 റൺസെടുത്ത മാർകസ് സ്റ്റോയിനിസും 48 റൺസെടുത്ത പീറ്റർ ഹാൻഡ്സകോംബുമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബൂംറയും വിജയ് ശങ്കറുമാണ് ഇന്ത്യയ്ക്കായി ബൌളിംഗിൽ തിളങ്ങിയത്.
ഏകദിനത്തിലെ 40-ാം സെഞ്ച്വറി നേടിയ വിരാട് കോഹ്ലി മുന്നിൽനിന്ന് നയിച്ചപ്പോൾ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു. കോഹ്ലി ഒഴികെയുള്ളവർ പരാജയപ്പെട്ടതോടെ ഇന്ത്യ 48.2 ഓവറിൽ 250 റൺസിന് പുറത്താകുകയായിരുന്നു. 116 റൺസെടുത്ത വിരാട് കോഹ്ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. കോഹ്ലി കഴിഞ്ഞാൽ 46 റൺസെടുത്ത വിജയ് ശങ്കറാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഓസീസിനുവേണ്ടി പാറ്റ് കുമ്മിൺസ് നാലു വിക്കറ്റെടുത്തു.
ഈ ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി
തത്സമയ വിവരങ്ങൾ ചുവടെ...