News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 18, 2020, 6:44 PM IST
R Ashwin India Vs Aus
അഡ്ലെയ്ഡ്: ഓസീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം മുൻതൂക്കം ഇന്ത്യയ്ക്ക്. ആദ്യ ഇന്നിംഗ്സിൽ 244 റൺസിന് പുറത്തായ ഇന്ത്യ, ഓസ്ട്രേലിയയെ 191 റൺസിന് പുറത്താക്കുകയായിരുന്നു. 53 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യയ്ക്കുള്ളത്. 55 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ തകർത്തത്. 99 പന്തില്‍ നിന്ന് പുറത്താകാതെ 73 റണ്‍സ് നേടിയ നായകന് ടിം പെയ്നെ മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്.
ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്ബോള്‍ ഒന്‍പത് റണ്‍സിനിടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. നാല് റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ആറു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സിനിടെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി. അശ്വിന് (15), വൃദ്ധിമാന്‍ സാഹ (9), ഉമേഷ് യാദവ് (6), മുഹമ്മദ് ഷമി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
Also Read-
India vs Australia, 1st Test: കോഹ്ലി തിളങ്ങി, പക്ഷേ മികച്ച സ്കോർ കണ്ടെത്താനാകാതെ ഇന്ത്യ
മറുപടി ബാറ്റിങ്ങിൽ ടിം പെയ്നെയുടെ ബാറ്റിങ്ങാണ് ഓസീസിനെ വൻ തകർച്ചയിൽനിന്ന് രക്ഷിച്ചത്. മാര്‍നസ് ലാബുഷാനെ 119 പന്തില്‍ നിന്ന് 47 റണ്‍സ് നേടി. ഏകദിന-ടി20 പരമ്പരകളിൽ മിന്നുന്ന ഫോമിൽ കളിച്ച സ്റ്റീവൻ സ്മിത്ത് ഒരു റൺസെടുത്ത് പുറത്തായത് ഓസീസിന് കനത്ത തിരിച്ചടിയായി. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന് നാല് വിക്കറ്റുകള്‍ നേടി. 18 ഓവറില്‍ 55 റണ്‍സ് വഴങ്ങിയാണ് അശ്വിന് നാല് വിക്കറ്റ് നേടിയത്. 16.1 ഓവറില്‍ 40 റണ്‍സ് വഴങ്ങിയ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ നേടി.
ആദ്യ ദിനം നായകൻ വിരാട് കോഹ്ലി പുറത്തെടുത്ത മികച്ച ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. 180 പന്തുകളില്‍, എട്ടു ഫോറുകള്‍ ഉള്‍പ്പെടെ കോഹ്ലി 74 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായുള്ള ആശയക്കുഴപ്പത്തിലൂടെ കോലി റണ്ണൗട്ടാകുകയായിരുന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 15 റണ്‍സുമായി അശ്വിനും 9 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുമായിരുന്നു ക്രീസില്‍.
Published by:
Anuraj GR
First published:
December 18, 2020, 6:44 PM IST