നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'പടയൊരുങ്ങി'; കോഹ്‌ലിയും രാഹുലും ബൂംറയും തിരിച്ചെത്തി; ഓസീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

  'പടയൊരുങ്ങി'; കോഹ്‌ലിയും രാഹുലും ബൂംറയും തിരിച്ചെത്തി; ഓസീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

  കെഎല്‍ രാഹുലും രണ്ട് ടി20 കളും അഞ്ച് ഏകദിനങ്ങളുമുള്ള പരമ്പരയില്‍

  KL-Rahul

  KL-Rahul

  • Last Updated :
  • Share this:
   മുംബൈ: ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ ഓസീസ് ഏകദിന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിശ്രമത്തിലായിരുന്ന നായകന്‍ വിരാട് കോഹ്‌ലിയെയും ജസ്പ്രീത് ബൂംറയെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണര്‍ കെഎല്‍ രാഹുലും രണ്ട് ടി20 കളും അഞ്ച് ഏകദിനങ്ങളുമുള്ള പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

   ആദ്യ രണ്ട് ഏകദിനങ്ങള്‍ക്ക് ഒരു ടീമിനെയും പിന്നീടുള്ള മൂന്ന് ഏകദിനങ്ങള്‍ക്ക് മറ്റൊരു സ്‌ക്വാഡിനെയും ഉള്‍പ്പെടെ മൂന്ന് ടീമുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ടി20കളുടെ പരമ്പര ഫെബ്രുവരി 24 ന് വിശാഖപട്ടണത്തും ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് 2 ന് ഹൈദരാബാദിലുമാണ് ആരംഭിക്കുക.

   Also Read: 'ക്രിക്കറ്റിന് ഇത് ചരിത്ര നിമിഷം'; പുരുഷ ക്രിക്കറ്റ് ഇനി വനിതകളും നിയന്ത്രിക്കും

    

   ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി ( ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ബൂംറ, ഷമി, ചാഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, ഋഷഭ് പന്ത്, സിദ്ധാര്‍ത്ഥ് കൗള്‍, കെഎല്‍ രാഹുല്‍   അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം: വിരാട് കോഹ്‌ലി ( ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ബൂംറ, ബൂവനേശ്വര്‍ കുമാര്‍, ചാഹല്‍, കുല്‍ദീപ്, ഷമി, വിജയ് ശങ്കര്‍, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്   ടി20 യ്ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി ( ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രൂണാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍, ചാഹല്‍, ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, മായങ്ക് മാര്‍ക്കണ്ഡേ

   First published:
   )}