• HOME
  • »
  • NEWS
  • »
  • sports
  • »
  • അവസാന പന്തിൽ ജയം ഓസീസിനൊപ്പം

അവസാന പന്തിൽ ജയം ഓസീസിനൊപ്പം

NEWS18

NEWS18

  • News18
  • Last Updated :
  • Share this:



    ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് ജയം. മൂന്ന് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന  പതിനാല് റണ്‍സ് ഓസ്ട്രേലിയ നേടിയത് ഫോര്‍ അടിച്ചും ഡബിള്‍ ഓടിയുമാണ്. അവസാന പന്തിൽ വേണ്ടിയിരുന്ന രണ്ട് റൺസ് പാറ്റ് കമ്മിന്‍സ് ഓടിയെടുക്കുകയായിരുന്നു. ഇന്ത്യ 20 ഓവറില്‍ ഏഴിന് 126. ഓസ്‌ട്രേലിയ 20 ഓവറില്‍ ഏഴിന് 127.

    ഇന്ത്യക്ക് വേണ്ടി ജസ്പ്രീത ഭുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.  ഇന്ത്യയുടെ വിജയലക്ഷ്യമായ 127 പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയാണെങ്കിലും മാക്‌സ് വലും ആര്‍സി ഷോര്‍ട്ടും ചേര്‍ന്ന് ടീമിനെ കരകയറ്റി. അര്‍ദ്ധ സെഞ്ച്വറിക്ക് പിന്നാലെ മാക്‌സ് വലും റണ്‍ഔട്ടിലൂടെ ആര്‍സിയും പുറത്തായി.ഇതോടെ കളി ഇന്ത്യ ജയിക്കുമെന്നായി. എന്നാൽ അവസാന ഓവറിൽ ഓസ്ട്രലിയ വിജയിച്ചു.

    മഹി ഭായി തയ്യാറായിക്കോളൂ; ധോണിയെ വെല്ലുവിളിച്ച് ഋഷഭ് പന്ത്


     ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയുടെ ഏക നേട്ടം. രാഹുല്‍ 50 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മയെ(5) പുറത്തായ ശേഷം കോഹ്‌ലിയും രാഹുലും ചേര്‍ന്നാണ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 37 പന്തില്‍ നിന്ന് ധോണിക്ക് 29 റണ്‍സേ നേടാനായുള്ളൂ.


    First published: