India Vs Australia | സഞ്ജു കളിക്കുമോ? ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന്
ആദ്യ മത്സരത്തിൽ സഞ്ജുവിനെ ടീമിലെടുക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ പുറത്തെടുത്ത മികവ് സഞ്ജുവിന് അനുകൂല ഘടകമാണ്.

India Vs Australia
- News18 Malayalam
- Last Updated: December 4, 2020, 7:47 AM IST
കാൻബറ: ഏകദിന പരമ്പര നഷ്ടമായെങ്കിൽ ടി20 പരമ്പര നേടി തിരിച്ചടിക്കാൻ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. അവസാന ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച കാൻബറയിൽ ഉച്ചയ്ക്ക് 1.40നാണ് മത്സരം തുടങ്ങുന്നത്. മൂന്നു മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.
ഏകദിന ടീമിനെ അപേക്ഷിച്ച് കരുത്തരാണ് ഇന്ത്യയുടെ ടി20 ടീം. ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ തിളങ്ങുന്ന സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ഓരോ സ്ഥാനത്തേക്കും ഇടംകണ്ടെത്താൻ മത്സരിക്കുന്ന ഒന്നിലധികം താരങ്ങൾ ടീമിലുണ്ട്. ഓപ്പണറുടെ റോളിലേക്ക് കെ.എൽ രാഹുൽ മടങ്ങിയെത്തിയേക്കാം. ഏകദിനത്തിൽ അഞ്ചാം നമ്പരിൽ ഇറങ്ങിയ രാഹുലിന് തിളങ്ങാനായില്ല. Also Read- India Vs Australia | തകർപ്പനൊരു യോർക്കർ; മാക്സ്വെല്ലിന്റെ സ്റ്റംപ് പിഴുതു ബുംറയുടെ പന്ത്
ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവർ ഫോമിലാണ്. ഏകദിന പരമ്പരയിൽ തിളങ്ങാതിരുന്ന ശ്രേയസ് അയ്യർ ടി20യിൽ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദിനത്തിൽ കളിക്കാതിരുന്ന മലയാളി താരം സഞ്ജു വി സാംസൺ ടി20 പരമ്പരയിൽ കളിച്ചേക്കാം. ആദ്യ മത്സരത്തിൽ സഞ്ജുവിനെ ടീമിലെടുക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ പുറത്തെടുത്ത മികവ് സഞ്ജുവിന് അനുകൂല ഘടകമാണ്.
Also Read- India vs Australia | ഓസീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ആശ്വാസജയം; ഹർദിക് പാണ്ഡ്യയും ജഡേജയും തിളങ്ങി
അതേസമയം ബാറ്റിങ്ങിനൊപ്പം തന്നെ കരുത്തുറ്റ ബൌളിങ് നിരയാണ് ഇന്ത്യയുടേത്. ഓസീസ് സാഹചര്യങ്ങളിൽ തിളങ്ങാൻ കഴിയുന്ന ജസ്പ്രിത് ബുംറ നേതൃത്വം നൽകുന്ന പേസ് നിരയാണ് ഇന്ത്യയുടേത്. പുതിയതായി ടീമിലെത്തിയ യോർക്കർ സ്പെഷ്യലിസ്റ്റ് ടി നടരാജ് ഇന്ന് കളിച്ചേക്കും. അവസാന ഏകദിനത്തിൽ നടരാജ് മികച്ച പ്രകടനമാണ് നടത്തിയത്. നടരാജും ബുംറയും എറിയുന്ന ഡെത്ത് ഓവറുകൾ ഓസീസിന് വെല്ലുവിളിയാകും. ഇവർക്ക് പിന്തുണയുമായി വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരുമെത്തും.
കോവിഡിന് മുമ്പ് ന്യൂസിലാൻഡിൽ നടന്ന ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. അന്ന് തകർപ്പൻ പ്രകടനം പുറത്തെടുത്ത രോഹിത് ശർമ്മ ടീമിലില്ല എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിതിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം മറുവശത്ത് ഏകദിന പരമ്പരയിലെ ടീമിലെ ഏറെക്കുറെ നിലനിർത്തിയാകും ഓസ്ട്രേലിയ ഇറങ്ങുക. പരിക്കേറ്റ ഡേവിഡ് വാർണർ ടീമിൽ ഉണ്ടാകില്ല. ഐപിഎല്ലിൽ തിളങ്ങിയ ഡൽഹി ക്യാപിറ്റൽസ് താരം മാർക്ക് സ്റ്റോയിനിസും പരിക്കു മൂലം കളിക്കില്ലെന്നാണ് സൂചന.
ഏകദിന ടീമിനെ അപേക്ഷിച്ച് കരുത്തരാണ് ഇന്ത്യയുടെ ടി20 ടീം. ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ തിളങ്ങുന്ന സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ഓരോ സ്ഥാനത്തേക്കും ഇടംകണ്ടെത്താൻ മത്സരിക്കുന്ന ഒന്നിലധികം താരങ്ങൾ ടീമിലുണ്ട്. ഓപ്പണറുടെ റോളിലേക്ക് കെ.എൽ രാഹുൽ മടങ്ങിയെത്തിയേക്കാം. ഏകദിനത്തിൽ അഞ്ചാം നമ്പരിൽ ഇറങ്ങിയ രാഹുലിന് തിളങ്ങാനായില്ല.