സിഡ്‌നി:
ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം ശനിയാഴ്ച ആദ്യ ഔട്ട്‌ഡോര്‍ പരിശീലനത്തിനിറങ്ങി. ടീം അംഗങ്ങള്‍ക്കായി നടത്തിയ
കോവിഡ് പരിശോധയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയതോടെയാണ് താരങ്ങൾ പരിശീലനത്തിനിറങ്ങിയത്. യുഎഇയിൽ നടന്ന
ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മിക്ക താരങ്ങളും 12-ാം തീയതിഓസ്‌ട്രേലിയയിലെത്തിയത്.
താരങ്ങൾ14 ദിവസം ക്വാറന്റൈനിലായിരിക്കും. ഇക്കാലയളവില്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഓസ്‌ട്രേലിയ ഒരുക്കിയിട്ടുണ്ട്. ജിം പരിശീലനം, ഓട്ടം എന്നിവയാണ് താരങ്ങൾ ശനിയാഴ്ച നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ബിസിസിഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഋഷഭ് പന്ത്, ടി നടരാജൻ, ഷാർദൂർ താക്കൂർ, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ പരിശീലനം ചെയ്യുന്നത് ചിത്രങ്ങളിൽ കാണാം.
സിഡ്‌നി ഒളിമ്പിക് പാര്‍ക്കിലാണ് ടീമിന്റെ പരിശീലനം.നവംബര്‍ 27-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ്. നവംബര്‍ 27-ന് സിഡ്നിയില്‍ ആദ്യ ഏകദിന മത്സരത്തോടെ പര്യടനത്തിന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.