ഓസിസിനെ ഏഴ് വിക്കറ്റിന് തകർത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യ

രോഹിത്തിന്റെ സെഞ്ചുറിയും നായകൻ വിരാട് കോലിയുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

News18 Malayalam | news18-malayalam
Updated: January 19, 2020, 11:00 PM IST
ഓസിസിനെ ഏഴ് വിക്കറ്റിന് തകർത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യ
india vs australia (image :bcci)
  • Share this:
ബംഗളൂരു: ബംഗലൂരു ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക്   ഏഴു വിക്കറ്റിന്റെ ഉജ്വല വിജയം. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 287 റൺസ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.

രോഹിത്തിന്റെ  സെഞ്ചുറിയും  നായകൻ വിരാട് കോലിയുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 128 പന്തുകള്‍ നേരിട്ട രോഹിത് ആറു സിക്‌സും എട്ടു ഫോറുമടക്കം 119 റണ്‍സെടുത്ത് പുറത്തായി. 91 പന്തുകള്‍ നേരിട്ട കോലി എട്ടു ഫോറുകളടക്കം 89 റണ്‍സെടുത്തു. കെ. എൽ രാഹുൽ 19 റൺസും ശ്രേയസ് അയ്യർ പുറത്താകാതെ 44 റൺസും നേടി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. 132 പന്തിൽ 131 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിൽ തിളങ്ങിയത്.

also read;പിൻമാറാൻ ഒരുക്കമല്ല; അഭിലാഷ് ടോമി 2022ല്‍ വീണ്ടും കടലിലേയ്ക്ക്

ഏകദിനത്തിലെ ഒൻപതാം സെഞ്ച്വറി നേടിയ സ്മിത്ത് കരിയറിൽ 4000 റൺസും പിന്നിട്ടു. 2017ന് ശേഷം സ്മിത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്. നാൽപ്പത്തെട്ടാം ഓവറിലാണ് സ്മിത്ത് പുറത്തായത്.  ഏകദിന കരിയറിലെ കന്നി അർദ്ധസെഞ്ച്വറി നേടിയ മാർനസ് ലബുഷെയ്ൻ 54 റൺസെടുത്ത് പുറത്തായി.

ഓപ്പണർമാരായ ഡേവിഡ് വാർണറും (3) ആരോൺ ഫിഞ്ചും (19) നിരാശപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുമെടുത്തു.  ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശിഖർ ധവാന് ഫീൽഡിംഗിനിടെ പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. സ്കാനിംഗിന് വിധേയനായ ധവാന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 19, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍