News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 28, 2020, 5:45 PM IST
ധോണി
സിഡ്നി: ഓസ്ട്രേലിയയിൽ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ വിരാട് കോഹ്ലിക്കെതിരെ ശക്തമായ വിമർശനവുമായി വിൻഡീസ് മുൻ താരം മൈക്കൽ ഹോൾഡിങ്. കോഹ്ലിയുടെ ടീമൊക്കെ കൊള്ളാമെങ്കിലും, ധോണിയെ പോലെ ഒരാൾ ടീമിൽ വേണ്ടതാണെന്ന് ഹോൾഡിങ് അഭിപ്രായപ്പെട്ടു. മികച്ച ബാറ്റിങ് നിരയാണ് കോഹ്ലിയുടേത്. എന്നാൽ ധോണിയെപ്പോലെ ഒരു കളിക്കാരന്റെ അഭാവം ടീമിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയ്ക്ക് ചില നല്ല കളിക്കാരുണ്ട്, പക്ഷേ ധോണിയെ പോലൊരാളുടെ അഭാവം മധ്യനിരയിൽ പ്രകടമായിരുന്നു, പ്രത്യേകിച്ചും വലിയ സ്കോറുകൾ പിന്തുടരുന്ന ഘട്ടത്തിൽ. മധ്യനിരയിൽ ബാറ്റ് ചെയ്യാൻ ധോണി വരുമ്പോൾ ഞങ്ങൾ ബാറ്റിങ് നിയന്ത്രിക്കാൻ ധോണിക്ക് കഴിയും'- ഹോൾഡിങ് പറഞ്ഞു. ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിംഗ് നിര വളരെ കഴിവുള്ളതാണ്, നന്നായി സ്ട്രോക്ക് പ്ലേ കളിക്കുന്ന, പ്രതിഭാധനരായ കളിക്കാർ ടീമിലുണ്ട്. പക്ഷേ അവർക്ക് ഇപ്പോഴും ധോണിയെപ്പോലുള്ള ഒരു കളിക്കാരനെ ആവശ്യമുണ്ട്. ധോണിയുടെ കഴിവുകൾ മാത്രമല്ല, ഫീൽഡിലെ അദ്ദേഹത്തിന്റെ ഇടപെടൽ വളരെ പ്രധാനമാണ്, ”ഹോൾഡിംഗ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Also Read-
വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ മികച്ച താരമോ? ആരോൺ ഫിഞ്ച് പറയുന്നത് ഇതാണ്!
ഇന്ത്യ സ്കോർ പിന്തുടരുമ്പോൾ എംഎസ് ധോണി ഒരു ഘട്ടത്തിലും പരിഭ്രാന്തനാകുന്നത് നമ്മൾ കണ്ടിട്ടില്ല. വലിയ സ്കോർ പിന്തുടരുമ്പോൾ എന്തുതരം സമീപനം എടുക്കണമെന്ന് ധോണിക്ക് നന്നായി അറിയാം. ഒപ്പം ബാറ്റു ചെയ്യുന്നയാളുമായി നല്ല ധാരണ പുലർത്താൻ ധോണിക്ക് കഴിയും. അവരുമായി എല്ലായ്പ്പോഴും സംസാരിക്കുന്ന പ്രകൃതമാണ് ധോണിയുടേത്. ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയ ഉയർത്തിയ 375 റൺസിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യ 66 റൺസ് അകലെ ഇടറി വീഴുകയായിരുന്നു. ശിഖർ ധവാനും ഹർദ്ദിക് പാണ്ഡ്യയും ബാറ്റിങ്ങിൽ തിളങ്ങിയെങ്കിലും കോഹ്ലി ഉൾപ്പടെയുള്ളവർ പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
Published by:
Anuraj GR
First published:
November 28, 2020, 5:45 PM IST