നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • AFC Asian Cup: ഇന്ത്യ ബഹ്‌റൈന്‍ പോരാട്ടം തുടങ്ങി; ഇന്ത്യയെ നയിക്കുന്നത് ഹാല്‍ദര്‍

  AFC Asian Cup: ഇന്ത്യ ബഹ്‌റൈന്‍ പോരാട്ടം തുടങ്ങി; ഇന്ത്യയെ നയിക്കുന്നത് ഹാല്‍ദര്‍

  പ്രണോയ് ഹാല്‍ദാറാണ് നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

  indian football team

  indian football team

  • Last Updated :
  • Share this:
   ഷാര്‍ജ: ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ബഹ്‌റൈന്‍ പോരാട്ടം ആരംഭിച്ചു. പ്രണോയ് ഹാല്‍ദാറാണ് നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. മത്സരത്തിന്റെ ആദ്യം നിമിഷം തന്നെ മലയാളി താരം അനസ് എടത്തൊടികയ്ക്ക് പരുക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. അനസിനു പകരം സലാം രഞ്ജനാണ് കളത്തിലിറങ്ങിയത്.

   മത്സരത്തിന്റെ തുക്കത്തില്‍ ബഹ്‌റൈന്‍ നിര ഇന്ത്യന്‍ ഗോള്‍പോസ്റ്റിലേക്ക് നിരന്തര ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിരവധി ഗോളവസരങ്ങളാണ് ആദ്യനിമിഷത്തില്‍ ബഹ്‌റൈന്‍ സൃഷ്ടിച്ചത്. സെയ്ദ് സയീദിലൂടെയാണ് ബഹ്‌റൈന്റെ ആക്രമണം.

   Also Read: 'വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഉറങ്ങി, കയ്യോടെ പിടികൂടി താരം'; പിന്നീട് സംഭവിച്ചത്

   ഇന്ത്യയും ബഹ്‌റൈനും ഇതിനു മുന്നേ ഏഴുതവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഒരുതവണ മാത്രമാണ് ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 1979 ലായിരുന്നു ഇന്ത്യയുടെ ഈ ജയം. നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാന്‍ ഇന്നത്തെ മത്സരത്തില്‍ സമനില മാത്രം മതിയാകും ഇന്ത്യന്‍ ടീമിന്. മത്സരം തോറ്റില്ലെങ്കില്‍ 1964നു ശേഷം ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനാകും ഏഷ്യന്‍ കപ്പ് സാക്ഷ്യം വഹിക്കുക.

   ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ തകര്‍ത്ത ഇന്ത്യക്ക് ഇന്നും ജയിക്കാനായാല്‍ നേരിട്ട് പ്രീക്വാര്‍ട്ടറിലെത്താനാകും. സമനിലയാണെങ്കിലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായോ രണ്ടാം സ്ഥാനക്കാരായോ ഇന്ത്യക്ക് അടുത്ത റൗണ്ടിലെത്താന്‍ കഴിയും. അതേസമയം മത്സരം തോല്‍ക്കുകയാണെങ്കില്‍ മറ്റുടീമുകളുടെ പ്രകടനത്തിനനുസരിച്ചാകും ഇന്ത്യയുടെ ഭാവി.

   ഇന്ത്യ ഇന്ന് തോല്‍ക്കുകയാണെങ്കില്‍ തായ്‌ലാന്‍ഡ് യുഎഇ മത്സരഫലമാകും നിര്‍ണ്ണായകമാവുക. ഗ്രൂപ്പില്‍ യുഎഇയ്ക്ക് നാലു പോയന്റും ഇന്ത്യയ്ക്കും തായ്‌ലാന്‍ഡിനും മൂന്നുവീതവും ബഹ്‌റൈന് ഒരു പോയന്റുമാണുള്ളത്. തായ്‌ലന്‍ഡ് യുഎഇയോട് പരാജയപ്പെട്ടാല്‍ മാത്രമാകും ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ലഭിക്കുക.

   First published: