മിർപുർ: രണ്ടാം ഏകദനിത്തിലും ബംഗ്ലാദേശിനോട് തോറ്റ് ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. അഞ്ച് റൺസിനാണ് രണ്ടാം ഏകദിനത്തിലെ ബംഗ്ലാദേശിന്റെ വിജയം. ബംഗ്ലദേശ് ഉയർത്തിയ 272 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ അര്‍ധ സെഞ്ചറി നേടി. പരിക്കേറ്റതിനാല്‍ ഓപ്പണിംഗിന് എത്താതിരുന്ന രോഹിത് ശര്‍മ അവസാന ഓവറുകളില്‍ എത്തി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 28 പന്തില്‍ 51 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്.
Also Read-ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിച്ചു
പരമ്പരയിലെ അവസാന മത്സരം പത്തിന് ചത്തോഗ്രമിൽ നടക്കും. 82 റണ്‍സെടുത്ത ശ്രേയ്യസ് അയ്യരും 56 റണ്‍സെടുത്ത അക്സര്‍ പട്ടേലും മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. സെഞ്ചുറി നേടി ബാറ്റിംഗിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ബൗളിംഗിലും കരുത്ത് കാണിച്ച മെഹ്ദി ഹസനാണ് ബംഗ്ലാദേശിന് വിജയം നേടികൊടുത്തത്.
ഓപ്പണർമാരായ വിരാട് കോലിയും (ആറ് പന്തിൽ അഞ്ച്), ശിഖർ ധവാനും (പത്ത് പന്തിൽ എട്ട്) തുടക്കത്തിൽ തന്നെ പുറത്തായത് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇരുവരും പുറത്തായപ്പോള്‍ 13 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. കെ എല്‍ രാഹുലിനും ബംഗ്ലാദേശ് ബൗളിംഗ് നിര അധികം അവസരം നല്‍കിയില്ല. 14 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ തിരികെ ഡഗ് ഔട്ടിലെത്തി.
Also Read-സ്പെയിനെതിരായ വിജയം; പലസ്തീന് പതാകയുമായി മൊറോക്കന്‍ താരങ്ങളുടെ ആഘോഷം
അവസാന രണ്ടു പന്തുകളിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസായിരുന്നു. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ അഞ്ചാം പന്ത് സിക്സടിച്ചെങ്കിലും ആറാം പന്തിലെ യോർക്കർ നേരിടാന്‍ കഴിയാതെ വന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.