കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി കൊൽക്കത്ത ഈഡൻ ഗാർഡൻസ്. രാജ്യത്തെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിന് ഈഡനിൽ തുടക്കമായി. പിങ്ക് ബോൾ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ ആതിഥേയർക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. നാലു റൺസെടുത്ത ഇമ്രുൾ കൈസിനെ ഇഷാന്ത് ശർമ്മ പുറത്താക്കി. ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തോട് ആരാധകരുടെ പ്രതികരണവും ആവേശകരമാണ്. മത്സരത്തിന് മുമ്പ് തന്നെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. ബംഗ്ലാദേശിൽനിന്ന് അയ്യായിരത്തോളം പേരും കളി കാണാനെത്തി. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ വൻ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ കളിച്ച ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അതേസമയം ബംഗ്ലാദേശ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. അൽ-അമീൻ, നയീം എന്നിവർ ടീമിൽ എത്തിയപ്പോൾ തൈജുൾ, മെഹിദി എന്നിവർ പുറത്തായി.
ചുവന്ന പന്തും പിങ്ക് പന്തും തമ്മിലുള്ള വ്യത്യാസം
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.