• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

India vs Bangladesh 3rd T20I| ഇത്തവണയും സഞ്ജു ഇല്ല; നാഗ്പുരിൽ ബാറ്റിങ് ഇന്ത്യയ്ക്ക്

ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. ഇന്ത്യൻ ടീമിൽ ക്രുനാൽ പാണ്ഡ്യയ്ക്ക് പകരം മനീഷ് പാണ്ഡെ ഇടംനേടി.

News18 Malayalam | news18-malayalam
Updated: November 10, 2019, 7:12 PM IST
India vs Bangladesh 3rd T20I| ഇത്തവണയും സഞ്ജു ഇല്ല; നാഗ്പുരിൽ ബാറ്റിങ് ഇന്ത്യയ്ക്ക്
ശിഖർ ധവാൻ
  • Share this:
നാഗ്പുർ: ഇന്ത്യൻ ടീമിൽ എത്തിയിട്ടും കളത്തിലിറങ്ങാനാകാതെ കേരള താരം സഞ്ജു വി സാംസൺ. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിലും സഞ്ജു വി സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റിന് 11 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രണ്ട് റൺസെടുത്ത നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. ഇന്ത്യൻ ടീമിൽ ക്രുനാൽ പാണ്ഡ്യയ്ക്ക് പകരം മനീഷ് പാണ്ഡെ ഇടംനേടി. ബംഗ്ലാദേശ് മൊസെഡെക് ഹൊസൈൻ പകരം മൊഹമ്മദ് മിഥുനെ ടീമിൽ ഉൾപ്പെടുത്തി.

ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാമത്തെ കളി ഇന്ത്യയുമാണ് ജയിച്ചത്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീം ടി20 പരമ്പര സ്വന്തമാക്കും.
First published: November 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...