India vs Bangladesh 3rd T20I| തകർത്തടിച്ച് ശ്രേയസ് അയ്യർ; ബംഗ്ലാദേശിന് ജയിക്കാൻ 175 റൺസ്
33 പന്തിൽ 62 റൺസെടുത്ത ശ്രേയസ് അയ്യരുടെയും 35 പന്തിൽ 52 റൺസെടുത്ത കെ.എൽ രാഹുലിന്റെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്

Rishabh-Pant-Mushfiqur-Rahim
- News18 Malayalam
- Last Updated: November 10, 2019, 8:43 PM IST
നാഗ്പുർ: നിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 33 പന്തിൽ 62 റൺസെടുത്ത ശ്രേയസ് അയ്യരുടെയും 35 പന്തിൽ 52 റൺസെടുത്ത കെ.എൽ രാഹുലിന്റെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അഞ്ച് സിക്സറും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു ശ്രേയസ് അയ്യരുടെ ഇന്നിംഗ്സ്. നായകൻ രോഹിത് ശർമ്മ(രണ്ട്), റിഷഭ് പന്ത്(ആറ്) എന്നിവർ നിരാശപ്പെടുത്തി. ശിഖർ ധവാൻ 19 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശിന് വേണ്ടി ഷാഫിയുൾ ഇസ്ലാം, സൌമ്യ സർക്കാർ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.
ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. ഇന്ത്യൻ ടീമിൽ ക്രുനാൽ പാണ്ഡ്യയ്ക്ക് പകരം മനീഷ് പാണ്ഡെ ഇടംനേടി. ബംഗ്ലാദേശ് മൊസെഡെക് ഹൊസൈൻ പകരം മൊഹമ്മദ് മിഥുനെ ടീമിൽ ഉൾപ്പെടുത്തി. അതേസമയം മലയാളി താരം സഞ്ജു വി സാംസണ് ഇത്തവണയും പ്ലേയിങ് ഇലവനിൽ ഇടംനേടാനായില്ല. ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാമത്തെ കളി ഇന്ത്യയുമാണ് ജയിച്ചത്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീം ടി20 പരമ്പര സ്വന്തമാക്കും.
ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. ഇന്ത്യൻ ടീമിൽ ക്രുനാൽ പാണ്ഡ്യയ്ക്ക് പകരം മനീഷ് പാണ്ഡെ ഇടംനേടി. ബംഗ്ലാദേശ് മൊസെഡെക് ഹൊസൈൻ പകരം മൊഹമ്മദ് മിഥുനെ ടീമിൽ ഉൾപ്പെടുത്തി. അതേസമയം മലയാളി താരം സഞ്ജു വി സാംസണ് ഇത്തവണയും പ്ലേയിങ് ഇലവനിൽ ഇടംനേടാനായില്ല.