• HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Bangladesh|പിങ്ക് ടെസ്റ്റിൽ ഇഷാന്തും കോഹ്ലിയും മിന്നി; മികച്ച് ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ

India vs Bangladesh|പിങ്ക് ടെസ്റ്റിൽ ഇഷാന്തും കോഹ്ലിയും മിന്നി; മികച്ച് ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ

59 റൺസുമായി വിരാട് കോലിയും 23 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.

ishanth 5 wicket

ishanth 5 wicket

  • Last Updated :
  • Share this:
    കൊൽക്കത്ത: ഈഡൻ ഗാർഡൻസിലെ ഡേ ആൻഡ് നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ മികച്ച ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. 59 റൺസുമായി വിരാട് കോലിയും 23 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.

    പുജാര 55 ഉം രോഹിത് 21 ഉം മായങ്ക് അഗർവാൾ 14 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്കിപ്പോൾ 68 റൺസിന്റെ ലീഡുണ്ട്.

    ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 106 റൺസിന് പുറത്താവുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് ശർമയാണ് ബംഗ്ലാദേശിനെ തകർത്തത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി. ഉച്ചക്ക് ഒരു മണിക്കാണ് രണ്ടാം ദിവസത്തെ മത്സരം തുടങ്ങുന്നത്.
    First published: