നാഗ്പുർ: ആധികാരിക ജയത്തോടെയാണ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. നാഗ്പൂരിൽ നടന്ന മൂന്നാം മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യ ജയിച്ചത്. 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹാട്രിക്കടക്കം 6 വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറാണ് മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരിസും. മത്സരത്തിൽ നിർണായകമായ 4 ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
1.ചാഹറിന്റെ ലോക റെക്കോർഡ് (3.2- 0-7-6)
3. 2 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റെടുത്ത ദീപക് ചാഹർ രാജ്യാന്തര ട്വന്റി 20യിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ചാഹർ സ്വന്തം പേരിലാക്കി
2. രാഹുൽ - ശ്രേയസ് കൂട്ടുകെട്ട്
ഓപ്പണർമാരെ ആദ്യമേ നഷ്ടമായ ഇന്ത്യയെ 174ൽ എത്തിച്ചത് കെ.എൽ രാഹുലും ശ്രേയസ് അയ്യരും ചേർന്ന കൂട്ടുകെട്ടാണ്. രാഹുൽ 35 പന്തിൽ 52 ഉം അയ്യർ 33 പന്തിൽ 62 ഉം റൺസെടുത്തു.
3. നയീമിന്റെ പോരാട്ടവീര്യം
12 റൺസിനിടെ രണ്ട് വിക്കറ്റ് വീണിട്ടും ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവരാൻ ശ്രമിച്ചു മുഹമ്മദ് നയീം. 48 പന്തിൽ 81 റൺസെടുത്ത നയിമിന്‍റെ പോരാട്ടം ബംഗ്ലാദേശിന് പ്രതീക്ഷ നൽകുന്നതായിരുന്നു.
4. ഓൾറൗണ്ടർ ദുബെ
5 ബൗളർമാരുമായിറങ്ങിയ ഇന്ത്യയുടെ നീക്കം അപകടകരമെന്ന് പലരും കരുതി. ആദ്യ രണ്ട് ഓവറിൽ റൺസ് വഴങ്ങിയെങ്കിലും പിന്നെ തിരിച്ചുവന്ന ശിവം ദുബെ മൂന്നു വിക്കറ്റെടുത്തു. ഇതും മത്സരത്തിൽ നിർണായകമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Deepak Chahar, India cricket, India vs Bangladesh 3rd T20I, Rohit sharma, Sanju v samson