• HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Bangladesh| മഴ തുണച്ചു; 5 റൺസിന് ഇന്ത്യയ്ക്ക് വിജയം

India vs Bangladesh| മഴ തുണച്ചു; 5 റൺസിന് ഇന്ത്യയ്ക്ക് വിജയം

വിജയത്തോടെ ഇന്ത്യ സെമിയും ഉറപ്പിച്ചു

  • Share this:
മഴ തുണച്ച കളിയിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 5 റൺസ് വിജയം. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിൽ 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് ഭാഗ്യക്കേടും കൂടെക്കൂടി. വിജയത്തോടെ ഇന്ത്യ സെമിയും ഉറപ്പിച്ചു.



മഴമുടക്കിയ മത്സരത്തിൽ അവസാനം വരെ ആവേശം നീണ്ട പോരാട്ടത്തിനൊടുവിൽ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം.

നൂറുൽ ഹുസൈനാണ് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത്. 14 പന്തില്‍ നിന്ന് 25 റണ്‍സോടെ നൂറുൽ ഹുസൈൻ പിട‌ിച്ചു നിന്നു.

ഇ‌ടയിൽ കയറി മഴ കളിച്ചതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാൽ 6 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശിന് നേടാനായത് 145 റണ്‍സ് മാത്രമാണ്.

അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ അർഷ്ദിപിന്റെ പന്തിൽ നുറുള്‍ ഹുസൈനും ടസ്‌കിന്‍ അഹമ്മദിനും 14 റൺസ് മാത്രമാണ് എടുക്കാനായത്.
Published by:Naseeba TC
First published: