• HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Bangladesh| ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 185 റൺസിന്റെ വിജയലക്ഷ്യം

India vs Bangladesh| ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 185 റൺസിന്റെ വിജയലക്ഷ്യം

നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 184 റൺസ് നേടി

  • Share this:
2022 ഐ സി സി മെൻസ് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 184 റൺസ് നേടി. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവരുട‌െ മികവിലാണ് മികച്ച റൺസ് നേടിയത്.


രാഹുൽ 32 പന്തിൽ 50 റൺസ് എടുത്ത് പുറത്തായി.കോഹ്ലി 44 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് 30 റൺസെടുത്തു. കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 44 പന്തില്‍ നിന്നാണ് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റൺസ് നേടിയത്. ഈ ലോകകപ്പിലെ കോഹ്ലിയുടെ മൂന്നാമത്തെ അർധസെഞ്ചുറിയാണിത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. എട്ട് പന്തുകൾ നേരിട്ട് വെറും രണ്ട് റൺസ് മാത്രമെടുത്തായിരുന്നു ക്യാപ്റ്റന്റെ മടക്കം. തുടർന്ന് ഒന്നിച്ച കോഹ്ലി-രാഹുൽ സഖ്യം 67 കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 31 പന്തിൽ അർധ സെഞ്ചുറി നേടിയ രാഹുൽ അടുത്ത പന്തിൽ പുറത്തായതോടെ വീണ്ടും സംഘർഷത്തിന്റെ നിമഷങ്ങൾ. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്തു.

പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7)എന്നിവർ രണ്ടക്കം തികയ്ക്കാതെ പുറത്തായപ്പോൾ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ നെടുംതൂണായത്. അശ്വിന്‍ ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്തു.

ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് മൂന്ന് വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റുമെടുത്തു.
Published by:Naseeba TC
First published: