News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 16, 2019, 4:37 PM IST
shami-Ind-Bang
ഇൻഡോർ: രണ്ടാം ഇന്നിംഗ്സിലും ബൗളർമാർ ആഞ്ഞടിച്ചതോടെ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. ഒരു ഇന്നിംഗ്സിനും 130 റൺസിനുമാണ് ഇന്ത്യയുടെ ആധികാരിക ജയം. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ 343 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 213 റൺസിന് പുറത്താകുകയായിരുന്നു. ബംഗ്ലാ നിരയിൽ 64 റൺസെടുത്ത മുഷ്ഫിഖർ റഹീം മാത്രമാണ് തിളങ്ങിയത്. നാലു വിക്കറ്റെടുത്ത മൊഹമ്മദ് ഷമിയും മൂന്നു വിക്കറ്റെടുത്ത ആർ അശ്വിനും ചേർന്നാണ് ബംഗ്ലാദേശിനെ തകർത്തത്. ഉമേഷ് യാദവ് രണ്ടും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗർവാളിന്റെ പ്രകടനമാണ് ഇന്ത്യയുടെ ജയത്തിന് അടിസ്ഥാനമായത്. 243 റൺസെടുത്ത മായങ്ക് അഗർവാളാണ് മാൻ ഓഫ് ദ മാച്ച്. ഈ ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.
സ്കോർ- ബംഗ്ലാദേശ് 150 & 213, ഇന്ത്യ ആറിന് 493 ഡിക്ലയേർഡ്ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് പുറത്താക്കിയതോടെയാണ് മത്സരത്തിൽ ഇന്ത്യ മേൽക്കൈ നേടിയത്. മൂന്ന് വിക്കറ്റെടുത്ത മൊഹമ്മദ് ഷമിയാണ് ആദ്യ ഇന്നിംഗ്സിലും തിളങ്ങിയത്. ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആറിന് 493 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗർവാളായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന് ചുക്കാൻപിടിച്ചത്. 330 പന്തിൽ 28 ബൌണ്ടറികളും എട്ട് സിക്സറും ഉൾപ്പെടെയാണ് അഗർവാൾ 243 റൺസെടുത്തത്. അജിൻക്യ രഹാനെ 86 റൺസും രവീന്ദ്ര ജഡേജ 60 റൺസും നേടി.
പരമ്പരയിലെ രണ്ടാമത്തെ മത്സരം കൊൽക്കത്തയിൽ നടക്കും. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരമായിരിക്കുമെന്ന പ്രത്യേകത ഈ മത്സരത്തിനുണ്ടാകും.
First published:
November 16, 2019, 4:24 PM IST