• HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Bangladesh| ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്; ഇന്ത്യയ്ക്ക് മികച്ച തുടക്കം

India vs Bangladesh| ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്; ഇന്ത്യയ്ക്ക് മികച്ച തുടക്കം

എട്ട് പന്തുകൾ നേരിട്ട് വെറും രണ്ട് റൺസ് മാത്രം നേടിയാണ് ക്യാപ്റ്റന്റെ മടക്കം

  • Share this:
    ടോസ് നേടിയ ബംഗ്ളാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മത്സരം തുട‌ങ്ങി മൂന്നാമത്തെ ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഹസൻ മഹ്മൂദ് നേടിയത്. എട്ട് പന്തുകൾ നേരിട്ട് വെറും രണ്ട് റൺസ് മാത്രം നേടിയാണ് ക്യാപ്റ്റന്റെ മടക്കം. കെഎൽ രാഹുലിന്റെ (50) വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്മായത്. അർധ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് രാഹുൽ പുറത്തായത്. സൂര്യകുമാർ യാദവും പിന്നാലെ വന്ന ഹാർദിക് പാണ്ഡ്യയും പുറത്തായി. ദിനേഷ് കാർത്തിക്കിന്റെ വിക്കറ്റാണ് ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്ക് നഷ്ടമായത്.

    അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് ഇന്ത്യ നേടിയത്. 37 പന്തിൽ 57 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഫോമിലുള്ളത്.


    ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേലിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. ബംഗ്ളാദേശ് നിരയിൽ സൗമ്യ സർക്കാരിന് പകരം ഷൊരിഫുൾ ഇസ്ലാം ടീമിലെത്തി. ജയത്തോടെ സെമി സാധ്യത നിലനിർത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് രണ്ടിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാമതും ബംഗ്ളാദേശ് മൂന്നാമതുമാണ്.
    Published by:Naseeba TC
    First published: