നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Bangladesh| ഇന്ത്യ തോൽക്കാൻ മൂന്ന് കാരണങ്ങൾ

  India vs Bangladesh| ഇന്ത്യ തോൽക്കാൻ മൂന്ന് കാരണങ്ങൾ

  മത്സരത്തിൽ ഇന്ത്യ തോൽക്കാൻ കാരണമായ മൂന്നു കാര്യങ്ങൾ ഇവയാണ്.

  Deepak-Chahar

  Deepak-Chahar

  • Share this:
   ന്യൂഡൽഹി: അത്യന്തം ആവേശകരമായ ആദ്യ ടി20യിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയെ ബംഗ്ലാദേശ് ടി20യിൽ തോൽപ്പിക്കുന്നത്. ഇന്ത്യൻ മണ്ണിലെ ജയം ബംഗ്ലാദേശിന് കൂടുതൽ തിളക്കമേകുന്നതാണ്. മത്സരത്തിൽ ഇന്ത്യ തോൽക്കാൻ കാരണമായ മൂന്നു കാര്യങ്ങൾ ഇവയാണ്.

   1. മുഷ്ഫിഖർ റഹീമിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത്

   മുഷ്ഫിഖർ റഹീമിന്‍റെ അവസരോചിത ബാറ്റിങ്ങാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. മത്സരത്തിന്‍റെ പത്താമത്തെ ഓവറിൽ റഹീമിനെ റണ്ണൌട്ടാക്കാനുള്ള സുവർണാവസരം ഇന്ത്യ നഷ്ടപ്പെടുത്തി. റിഷഭ് പന്തിന്‍റെയും ചഹലിന്‍റെയും അശ്രദ്ധയാണ് ഇതിന് ഇടയാക്കിയത്. ഈ വിക്കറ്റ് ലഭിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. മത്സരത്തിൽ പുറത്താകാതെ 60 റൺസെടുത്ത മുഷ്ഫിഖർ റഹീമായിരുന്നു ബംഗ്ലാദേശിന്‍റെ വിജയശിൽപി.

   ക്രിക്കറ്റിലെ 'അത്ഭുത താര'ത്തെ റാഞ്ചാൻ മുംബൈയും ചെന്നൈയും തമ്മിൽ പോര്

   2. ശിഖർ ധവാന്‍റെ റണ്ണൌട്ട്

   രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ധവാന്‍റെ ചിറകിലേറി ഇന്ത്യ മുന്നോട്ടു കുതിക്കുകയായിരുന്നു. മഹമ്മദുല്ലയെ സിക്സറിന് പറത്തി മികച്ച ഫോമിലേക്ക് വരുന്നതിനിടെയാണ് ധവാൻ അപ്രതീക്ഷിതമായി റണ്ണൌട്ടാകുന്നത്. പതിനഞ്ചാമത്തെ ഓവറിൽ റിഷഭ് പന്ത്, മിഡ് വിക്കറ്റിലേക്ക് അടിച്ച പന്തിൽ റൺ ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ധാരണപിശകാണ് ധവാന്‍റെ റണ്ണൌട്ടിൽ കലാശിച്ചത്. ഈ സമയം 41 റൺസെടുത്തിരുന്ന ധവാൻ തുടർന്നും ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് കൂടുതൽ മെച്ചപ്പെട്ട സ്കോർ നേടാനാകുമായിരുന്നു

   3. പത്തൊമ്പതാം ഓവറിലെ തുടർ ബൌണ്ടറികൾ

   മത്സരം 18 ഓവർ പൂർത്തിയായപ്പോൾ ബംഗ്ലാദേശിന് ജയിക്കാൻ 12 പന്തിൽ 22 റൺസ് വേണമായിരുന്നു. എന്നാൽ പത്തൊമ്പതാം ഓവർ എറിയാനെത്തിയ ഖലീൽ അഹമ്മദ് തുടരെ ബൌണ്ടറികൾ വഴങ്ങിയതോടെ മത്സരം ഇന്ത്യയുടെ കൈയിൽനിന്ന് പൂർണമായും നഷ്ടമായി. തുടർച്ചയായി നാല് ബൌണ്ടറികളാണ് മുഷ്ഫിഖർ റഹിം ഈ ഓവറിൽ നേടിയത്. വിലപ്പെട്ട 18 റൺസ് ബംഗ്ലാദേശ് അടിച്ചെടുത്തതോടെ അവരുടെ വിജയലക്ഷ്യം ആറ് പന്തിൽ നാല് റൺസായി ചുരുങ്ങി.
   First published:
   )}