India vs Belgium Hockey, Tokyo Olympics | ഒളിംപിക്സ് ഹോക്കിയിൽ ചരിത്രമെഴുതാൻ ഇന്ത്യ സെമിയിൽ ബെൽജിയത്തെ നേരിടുന്നു. ആദ്യ രണ്ട് ക്വാർട്ടറുകൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബെൽജിയം സ്കോർ ചെയ്തോടെ ഇന്ത്യ ഒരു ഗോളിന് പിന്നിലായി. അലക്സാണ്ടർ ഹെൻഡ്രിക്സ് പെനാൽറ്റി കോർണറിൽ നിന്ന് സ്കോർ ചെയ്യുകയായിരുന്നു. എന്നാൽ ഹർമൻപ്രീത് ഒരു പെനാൽറ്റി കോർണർ ഗോളാക്കി മാറ്റുകയും ആദ്യ പാദത്തിൽ തുറന്ന അവസരത്തിൽ നിന്ന് മൻദീപ് ഗോൾ നേടുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. മലയാളി താരം എസ് ശ്രീജേഷിന്‍റെ തകർപ്പൻ സേവുകൾ ഇത്തവണയും ഇന്ത്യയ്ക്ക് രക്ഷയായി.
49 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുരുഷ ഹോക്കി ടീം ഒളിംപിക്സ് സെമി ഫൈനലിൽ പ്രവേശിച്ചത്. കരുത്തരായ ബെൽജിയത്തെ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. പൂൾ എ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് 7-1 ന് കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യ ശക്തമായി തിരിച്ചുവരികയായിരുന്നു. ക്വാർട്ടറിൽ ബ്രിട്ടനെയാണ് ഇന്ത്യ തോൽപ്പിച്ചത്.
Tokyo Olympics | ചക് ദേ ഇന്ത്യ! ഹോക്കിയില്‍ പുരുഷ ടീമിന് പിന്നാലെ വനിതാ ടീമും സെമിയില്‍; അട്ടിമറിച്ചത് കരുത്തരായ ഓസ്ട്രേലിയയെഇന്ത്യന് വനിതാ ഹോക്കി ടീമും ഒളിമ്പിക്സ് ഹോക്കിയുടെ സെമിഫൈനലില്‍ കടന്നിരിക്കുന്നു. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനല്‍ പ്രവേശനം നേടുന്നത്. 1980 ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്.
ഇത്തവണ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. നേരത്തെ 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ പുരുഷ ടീമും ഒളിമ്പിക്സിന്റെ സെമിയില്‍ കടന്നിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളില്‍ തോറ്റ ഇന്ത്യന്‍ വനിതകള്‍ നാലാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു. ശേഷം നടന്ന നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാവണമെങ്കില്‍ അയര്‍ലന്‍ഡ് ടീം ബ്രിട്ടനെതിരെ തോല്‍ക്കണമെന്ന സ്ഥിതി വരികയായിരുന്നു. അങ്ങനെയിരിക്കെ ഭാഗ്യം ഇന്ത്യയെ തുണക്കുകയായിരുന്നു. പൂളില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നു രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്.
ഇന്ന് നടന്ന ആവേശകരമായ ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ തകര്‍ത്തത്. ആരും പ്രതീക്ഷിച്ചതായിരുന്നില്ല ഈ വിജയം. പ്രതിരോധത്തിലെ മികവുമായിട്ടായിരുന്നു വിജയം. ആദ്യം ഗോളടിച്ച് മുന്‍തൂക്കം നേടിയ ഇന്ത്യ പിന്നെ ഓസ്ട്രേലിയന്‍ മുന്നേറ്റങ്ങളെ തടഞ്ഞു. പെനാല്‍ട്ടി കോര്‍ണ്ണറുകളിലെ മികവ് ഓസീസും പുറത്തെടുത്തില്ല. അങ്ങനെ കിരീടം മോഹിച്ചെത്തിയ ടീം ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവു പറഞ്ഞു. ഗോള്‍ കീപ്പറുടെ മികച്ച സേവുകളും ഇന്ത്യന്‍ വിജയത്തിന് തുണയായി. ഈ വിജയം പുരുഷ ടീമിനും ആത്മവിശ്വാസമായേക്കും.
41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ പുരുഷ ടീം ഒളിമ്പിക്‌സ് സെമിയില്‍ കടന്നിരിക്കുന്നത്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രതാപ ഇനങ്ങളില്‍ ഒന്നായിരുന്നു ഹോക്കി. ഒരു കാലത്ത് ഹോക്കിയില്‍ അജയ്യരായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിമ്പിക്‌സ് ചരിത്രത്തില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് സ്വന്തമായുള്ളത്. എന്നാല്‍ പിന്നീട് പുറകോട്ട് പോയ ഇന്ത്യയുടെ ഹോക്കി ടീമിന് ഈ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റേത്.
1980ലെ മോസ്‌കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അത്ര നല്ല കാലമാല്ലായിരുന്നു. 2008 ബീജിംഗ് ഗെയിംസില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്സില്‍ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഹോക്കി എന്ന കായിക വിനോദത്തില്‍ ഇന്ത്യ അത്രയും താഴ്ന്നുപോയ നിമിഷങ്ങളായിരുന്നു അതെല്ലാം.
എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീം മികച്ച പ്രകടനങ്ങള്‍ നടത്തി മുന്നേറുകയായിരുന്നു. ആ പ്രകടനങ്ങള്‍ ടോക്യോയിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സംഘം. ഈ മുന്നേറ്റങ്ങളുടെ ഫലമായി അവര്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു. ഒളിമ്പിക്‌സില്‍ അവര്‍ ആകെ പുറകോട്ട് പോയത് ഓസ്ട്രേലിയയോട് മാത്രമായിരുന്നു. എന്നാല്‍ ഇതിന് ശേഷം തുടര്‍ ജയങ്ങള്‍ നേടി അവര്‍ ആ തോല്‍വിയുടെ നിരാശ മായ്ച്ചുകളയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.