നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England 1st ODI: ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച 5 ഘടകങ്ങൾ ഇവയാണ്

  India Vs England 1st ODI: ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച 5 ഘടകങ്ങൾ ഇവയാണ്

   വളരെ പതുക്കെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പത്ത് ഓവറിൽ നേടിയത് വെറും 39 റൺസ് മാത്രം.

  India Vs England1st ODI

  India Vs England1st ODI

  • Share this:
   ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്, ടി20 പരമ്പര നേട്ടത്തിന് ശേഷം ഏകദിന പരമ്പരയും ഇന്ത്യ ജയത്തോടെ തുടങ്ങിയിരിക്കുന്നു. 66 റൺസിനാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. ശിഖർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ക്രുനാൽ പാണ്ഡ്യ എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 42.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വെറും 251 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. രാജ്യാന്തര തലത്തിലെ അരങ്ങേറ്റ മത്സരം കളിച്ച ഫാസ്റ്റ് ബോളർ പ്രസീദ് കൃഷ്ണയുടെ നാല് വിക്കറ്റ് പ്രകടനവും, ശാർദുൽ ഠാക്കൂറിൻ്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.

   ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ച 5 ഘടകങ്ങൾ ഇവയാണ്.

   വളരെ പതുക്കെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പത്ത് ഓവറിൽ നേടിയത് വെറും 39 റൺസ് മാത്രം. 94 റൺസുമായി ഒരറ്റത്ത് പിടിച്ച് നിന്ന ധവാൻ്റെ കരുത്തിൽ ഇന്ത്യ 200 റൺസിൽ എത്തി. മധ്യ ഓവറുകളിൽ കോഹ്ലിയും ധവാന് മികച്ച പിന്തുണ നൽകി. 56 റൺസാണ് കോഹ്ലി നേടിയത്.

   40 ഓവർ അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഹർദ്ദിക്ക് പാണ്ഡ്യയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് എത്തിയ അരങ്ങേറ്റ മത്സരം കളിക്കുന്ന ക്രുനാൽ പാണ്ഡ്യയും കെ എൽ രാഹുലും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. രണ്ടു പേരും അർദ്ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യയുടെ സ്കോർ 300 കടന്നു. അവസാന അഞ്ച് ഓവറിൽ 67 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്.

   Also Read- Happy Birthday Krunal pandya|ക്രുണാൽ പാണ്ഡ്യയുടെ പിറന്നാൾ വെടിക്കെട്ട്

   മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ജോണി ബെയർസ്റ്റോയും ജെയ്സൺ റോയും 135 റൺസ് നേടി. തുടക്കത്തിലെ പതർച്ചക്ക് ശേഷം വൻ തിരിച്ചു വരവാണ് ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ നടത്തിയത്. 15 മുതൽ 30 വരെയുള്ള ഓവറുകൾക്കിടെ 5 മുൻനിര താരങ്ങളുടെ വിക്കറ്റുകൾ ഇന്ത്യൻ പേസർമാർ പിഴുതെടുത്തു. ഇന്ത്യ നേടിയ 10 വിക്കറ്റുകളിൽ 9 ഉം പേസർമാരുടെ സംഭവാനയായിരുന്നു.

   രണ്ടാം സ്പെല്ലിൽ വൻ തിരിച്ചു വരവാണ് അരങ്ങേറ്റ മത്സരം കളിക്കുകയായിരുന്ന പേസ് ബൗളർ പ്രസീദ് കൃഷ്ണ നടത്തിയത്. ആദ്യ മൂന്ന് ഓവറുകളിൽ 37 റൺസ് വഴങ്ങിയ താരം പിന്നീട് നാല് വിക്കറ്റുകൾ വീഴ്ത്തുകയും വിജയത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു.

   ഏകദിന ക്രിക്കറ്റിൽ മധ്യ ഓവറുകൾ ഏറെ പ്രധാനപ്പെട്ടതാണ്. ആദ്യ പത്ത് ഓവറിൽ ഇന്ത്യ 39 റൺസ് മാത്രം എടുത്തപ്പോൾ ഇംഗ്ലണ്ട് 89 റൺസ് എടുത്തിരുന്നു. എന്നാൽ മത്സരത്തിൻ്റെ അവസാനം 66 റൺസിന് ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മധ്യ ഓവറിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്ക് അടി തെറ്റിയതാണ് അവരെ പരാജയത്തിൽ എത്തിച്ചത്.
   Published by:Rajesh V
   First published:
   )}