HOME » NEWS » Sports » INDIA VS ENGLAND 1ST T20 KL RAHUL AND ROHIT SHARMA WILL START SHIKHAR DHAWAN THIRD OPENER SAYS VIRAT KOHLI INT SAR

India vs England 1st T20| ഊഹാപോഹങ്ങൾക്ക് വിരാമം; രോഹിത് ശർമയും കെ എൽ രാഹുലും ഓപ്പൺ ചെയ്തേക്കും

നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമ്മയും വമ്പൻ റെക്കോർഡിനരികിലാണ്. അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഇരുവരെയും കാത്തിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 12, 2021, 1:18 PM IST
India vs England 1st T20| ഊഹാപോഹങ്ങൾക്ക് വിരാമം; രോഹിത് ശർമയും കെ എൽ രാഹുലും ഓപ്പൺ ചെയ്തേക്കും
News18 Malayalam
  • Share this:
അഹമ്മദാബാദ്:  ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ ഓപ്പണിങ്ങ് കോമ്പിനേഷനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമം. 2019-20 സീസൺ മുതൽ നല്ല രീതിയിൽ കളിക്കുന്ന രോഹിത് ശർമയും കെ എൽ രാഹുലും തന്നെ ഈ പരമ്പരയിലും ഓപ്പൺർമാരായി തുടരും. ശിഖർ ധവാൻ ബാക്കപ്പ് ഓപ്പണറായിരിക്കുമെന്നും നായകൻ കോഹ്ലി ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

"രോഹിത് ശർമ്മയും കെ എൽ രാഹുലും കുറച്ചു കാലമായി ഓപ്പണിങ്ങ് സ്ഥാനത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഈ ഓപ്പൺർമാരിൽ ആരെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാതിരുന്നാൽ ശിഖാർ ധവാനെ ഓപ്പണിങ്ങ് സ്ഥാനത്തേക്ക് പരിഗണിക്കും"- കോഹ്ലി പറഞ്ഞു.

ടി20 ഫോർമാറ്റിൽ കെ എൽ രാഹുൽ വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാന വർഷത്തെ ന്യൂസിലാന്റ് പര്യടനത്തിൽ 5 കളികളിൽ നിന്നും 224 റൺസാണ് രാഹുൽ നേടിയത്. അതിനു ശേഷം നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ 3 കളികളിൽ 81 റൺസും നേടി. അവസാന വർഷ ഐ പി എല്ലിൽ ഏറ്റവും അധിക റൺസ് നേടിയ താരവും രാഹുലായിരുന്നു.

Also Read- അഫ്ഗാൻ താരം ഹഷ്‌മത്തുല്ല  ഷാഹിദിക്ക് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി; റെക്കോർഡ്

തോളെല്ലിനേറ്റ പരിക്ക് മൂലം ധവാൻ ന്യൂസിലാന്റ് പര്യടനത്തിൽ ടീമിന് പുറത്തായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിൽ തിരിച്ചെത്തുകയും 81 റൺസ് നേടുകയും ചെയ്തു.

അതേസമയം ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമ്മയും വമ്പൻ റെക്കോർഡിനരികിലാണ്. അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഇരുവരെയും കാത്തിരിക്കുന്നത്. കോഹ്ലിയാണ് ഈ നേട്ടത്തിന് അടുത്ത് നിൽക്കുന്നത്. കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാൻ 72 റൺസ് മാത്രം മതിയെങ്കിൽ 227 റൺസ് അകലെയാണ് രോഹിത് ശർമ.

നിയന്ത്രണങ്ങളില്ലാതെ അടിച്ചു കളിക്കാനാണ് ഈ പരമ്പരയിൽ തങ്ങൾ ശ്രമിക്കുകയെന്നും അതിനു കഴിയുന്ന ബാറ്റ്സ്മാന്മാർ ഇന്ത്യൻ നിരയിലുണ്ടെന്നും കോഹ്ലി പറഞ്ഞു. കൂടുതൽ സ്വാതന്ത്രരായി കളിക്കുന്ന ബാറ്റ്സ്മാന്മാരെയാകും ഈ പരമ്പരയിൽ കാണാനാവുക. ടി20 ഫോർമാറ്റിലെ ഒന്നാം നമ്പറുകാരായ ഇംഗ്ലണ്ട് ടീമിന്റെ കരുത്ത് നല്ല രീതിയിൽ മനസിലാക്കുന്നുണ്ടെന്നും ഈ വർഷത്തെ ടി20 ലോകകപ്പ് ഉയർത്താൻ സാധ്യതയുള്ള ഒരു ടീം ഇംഗ്ലണ്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വർഷത്തിന് ശേഷം പേസ് ബൗളർ ഭുവനേശ്വർ കുമാർ ടീമിൽ മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്നും ഇനിയും ഇന്ത്യയുടെ വിജയങ്ങൾക്കു വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നും നായകൻ പറഞ്ഞു.

English Summary: Indian captain Virat Kohli on Thursday confirmed that KL Rahul and Rohit Sharma will be the first choice openers in the T20I series against England, saying Shikhar Dhawan will be the third opener. Kohli also opened up on the possibility of having R Ashwin play in T20Is, and his thoughts on Varun Chakravarthy failing the fitness test.
Published by: Rajesh V
First published: March 12, 2021, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories