India vs England 1st Test| ഇംഗ്ലണ്ടിന് ബാറ്റിങ്; ഷഹബാസ് നദീമും വാഷിങ്ടൺ സുന്ദറും ഇന്ത്യൻ ടീമിൽ
India vs England 1st Test chennai: മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ കളിപ്പിക്കുന്നത്.

News18 Malayalam
- News18 Malayalam
- Last Updated: February 5, 2021, 9:44 AM IST
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യയെ വിരാട് കോഹ്ലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടും നയിക്കും. ഇന്ത്യന്‍ ടീമില്‍ ഷഹബാസ് നദീം, വാഷിങ്ടൺ സുന്ദർ, ഇഷാന്ത് ശര്‍മ എന്നിവര്‍ ഇടം നേടി. പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരമാണ് നദീം ടീമിലിടം നേടിയത്. ഇന്ന് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയാണ് കളിപ്പിക്കുന്നത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് കളിക്കും.
ഡോമിനിക്ക് സിബ്ലി, ഒലി പോപ്പ്, ഡാന്‍ ലോറന്‍സ്, ഡോം ബെസ്റ്റ് എന്നിവര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടി. ഓസ്ട്രേലിയയെ 2-1 ന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയെങ്കില്‍ ശ്രീലങ്കയെ (2-0) തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയത്. ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബര്‍ത്തുറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും ഈ പരമ്പര ജയിക്കണം എന്നതിനാല്‍ മത്സരത്തിന് ഏറെ പ്രാധാന്യമുണ്ട്. നാലു മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് ജയിച്ചാല്‍ ഇന്ത്യ ഫൈനലിലെത്തും. ഇംഗ്ലണ്ടിനാകട്ടെ 3-0 അല്ലെങ്കില്‍ 3-1ന് ജയിക്കണം.
Also Read- കേരളം വീണ്ടും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരത്തിന്റെ ആവേശത്തിലേക്ക്
സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ ഒരേയൊരു ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞ തവണ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് വന്‍ തോല്‍വി (4-0) നേരിട്ടിരുന്നു.
ഇന്ത്യൻ ടീം- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ആര് അശ്വിന്, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് നദീം, ഇഷാന്ത് ശര്‍മ
ഇംഗ്ലണ്ട് ടീം- റോറി ബേണ്‍സ്, ഡൊമനിക് സിബ്ലി, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്, ഒലി പോപ്പ്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്, ജോഫ്ര ആര്‍ച്ചര്‍, ഡോം ബെസ്സ്, ജെയിംസ് ആന്ഡേഴ്സന്, ജാക്ക് ലീച്ച്
ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ആര്. അശ്വിന് തുടങ്ങിയവര്‍ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യൻ നിര. ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങും സ്പിന്‍ മികവുമാണ് ഇന്ത്യയുടെ പ്ലസ് പോയന്റ്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരടങ്ങിയ ബാറ്റിങ് ലൈനപ്പിനെ എളുപ്പത്തില്‍ തകര്‍ക്കാൻ ഇംഗ്ലീഷ് ബൗളർമാർക്കാകില്ല. പേസ് ബൗളര്‍മാരായ ജെയിംസ് ആന്ഡേഴ്സന്, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിന്റെ പേസ് നിര ശക്തമാണ്.
നൂറാം ടെസ്റ്റിനിറങ്ങുന്ന ക്യാപ്റ്റന്‍ ജോ റൂട്ട് തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഒപ്പം ബെന്‍ സ്റ്റോക്സും വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറും പരിചയസമ്പന്നരാണ്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയ സിറാജിനെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്തിയുള്ള പരീക്ഷണത്തിന്റെ ഫലം കണ്ടുതന്നെ അറിയണം.
ഡോമിനിക്ക് സിബ്ലി, ഒലി പോപ്പ്, ഡാന്‍ ലോറന്‍സ്, ഡോം ബെസ്റ്റ് എന്നിവര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടി.