India vs England 1st Test| ഇംഗ്ലണ്ടിന്റെ 'റൂട്ട് ക്ലിയർ'; സന്ദർശകർ വൻ സ്കോറിലേക്ക്
82 റൺസ് നേടിയ ബെൻ സ്റ്റോക്ക്സിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നിന് 263 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്.

joe-root-1
- News18 Malayalam
- Last Updated: February 6, 2021, 1:01 PM IST
ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക് 150 റൺസ് പിന്നിട്ട് ജോ റൂട്ടും അർദ്ധസെഞ്ച്വറി നേടിയ ബെൻ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിനെ വൻ സ്കോറിലേക്ക് നയിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലിന് 395 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 172 റൺസോടെ ജോ റൂട്ട് ക്രീസിലുണ്ട്. 82 റൺസ് നേടിയ ബെൻ സ്റ്റോക്ക്സിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നിന് 263 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. നാലാം വിക്കറ്റിൽ റൂട്ടും സ്റ്റോക്ക്സും ചേർന്ന് 124 റൺസ് കൂട്ടിച്ചേർത്തു.
രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ്ങിന് വേഗം കൂട്ടി. ശഹ്ബാസ് നദീമിനെ തുടരെ രണ്ട് വട്ടം റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയാണ് സ്റ്റോക്ക്സ് അര്‍ധ സെഞ്ച്വറിയിലേക്ക് എത്തിയത്. അപ്പോഴേക്കും സ്റ്റോക്ക്സിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സും പിറന്നു കഴിഞ്ഞു. രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ സ്റ്റോക്ക്സിനെ പുറത്താക്കാനുള്ള അവസരം രണ്ട് വട്ടം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യം അശ്വിനും, തൊട്ടുപിന്നാലെ പൂജാരയുമാണ് സ്റ്റോക്ക്സിന് ലൈഫ് സമ്മാനിച്ചത്. ചെന്നൈയിലെ ആദ്യ ഇന്നിങ്സില്‍ 600-700 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഇംഗ്ലണ്ട് നായകന് ജോ റൂട്ട് പറഞ്ഞിരുന്നു. കുറ്റന്‍ സ്കോറിലേക്ക് നീങ്ങുന്ന ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാൻ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Also Read- ശ്രീശാന്തും അർജുൻ ടെൻഡുൽക്കറും IPL ലേലത്തിന്; ആരാകും ഇവരെ സ്വന്തമാക്കുക?
അതിനിടെ വ്യക്തിഗത സ്കോര്‍ 150 കടന്നതോടെ പുതിയൊരു നാഴികക്കല്ല് കൂടി റൂട്ട് പിന്നിട്ടു. വിദേശത്തു തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 150ല്‍ കൂടുതല്‍ സ്കോര്‍ ചെയ്ത രണ്ടാമത്തെ ക്രിക്കറ്ററായി റൂട്ട് മാറി. 1928-29ല്‍ ഇംഗ്ലണ്ടിന്റെ തന്നെ വാലി ഹാമണ്ട് മാത്രമേ നേരത്തേ ഈ റെക്കോര്‍ഡ് കുറിച്ചിട്ടുള്ളൂ. അന്ന് ഹാമണ്ട് ഓസ്ട്രേലിയക്കെതിരേയാണ് തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 150ന് മുകളില്‍ നേടിയത്. സിഡ്നിയിലെ ആദ്യ ടെസ്റ്റില്‍ 251ഉം മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ 200ഉം അഡ്ലെയ്ഡിലെ മൂന്നാം ടെസ്റ്റില്‍ 177ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു.
നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ റൂട്ട് ഒന്നാം ദിനം തന്നെ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ഇന്നിങ്സിന് അടിത്തറയേകി. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ റൂട്ട് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണ് ചെന്നൈയിൽ നേടിയത്. 2020ല്‍ നിരാശപ്പെടുത്തിയ റൂട്ട് ഈ വര്‍ഷത്തിന്റെ തുടക്കം തന്നെ മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തി.
100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ താരമാണ് റൂട്ട്. കോളിന് കൗഡ്രി, ജാവേദ് മിയാന്‍ദാദ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, അലെക് സ്റ്റീവാര്‍ട്ട്, ഇന്‍സമാം ഉല് ഹഖ്, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത്, ഹാഷിം അംല എന്നിവരാണ് റൂട്ടിന് മുമ്ബ് ഈ നേട്ടത്തിലെത്തിയവര്‍. ഇന്ത്യയില്‍ ക്യാപ്റ്റനെന്ന നിലയിലെ റൂട്ടിന്റെ ആദ്യ സെഞ്ച്വറി കൂടിയാണിത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റൂട്ട് സെഞ്ച്വറി നേടുന്നത്.
രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ്ങിന് വേഗം കൂട്ടി. ശഹ്ബാസ് നദീമിനെ തുടരെ രണ്ട് വട്ടം റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയാണ് സ്റ്റോക്ക്സ് അര്‍ധ സെഞ്ച്വറിയിലേക്ക് എത്തിയത്. അപ്പോഴേക്കും സ്റ്റോക്ക്സിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സും പിറന്നു കഴിഞ്ഞു. രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ സ്റ്റോക്ക്സിനെ പുറത്താക്കാനുള്ള അവസരം രണ്ട് വട്ടം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യം അശ്വിനും, തൊട്ടുപിന്നാലെ പൂജാരയുമാണ് സ്റ്റോക്ക്സിന് ലൈഫ് സമ്മാനിച്ചത്.