HOME » NEWS » Sports » INDIA VS ENGLAND 1ST TEST DAY 3 AT CHENNAI INDIA 59 2 AT LUNCH AR

India vs England 1st Test| ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായി; ഇന്ത്യയ്ക്ക് കനത്ത പ്രഹരം

മൂന്നാം ദിനം ലഞ്ചിന് കളി നിർത്തുമ്പോൾ രണ്ടിന് 59 എന്ന നിലയിലാണ് ഇന്ത്യ. 20 റൺസോടെ ചേതേശ്വർ പൂജാരയും നാലു റൺസോടെ നായകൻ വിരാട് കോഹ്ലിയുമാണ് ക്രീസിൽ.

News18 Malayalam | news18-malayalam
Updated: February 7, 2021, 12:19 PM IST
India vs England 1st Test| ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായി; ഇന്ത്യയ്ക്ക് കനത്ത പ്രഹരം
_rohit-sharma
  • Share this:
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ മൂന്നാം ദിനം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് ഇന്നിംഗ്സ് 578ന് അവസാനിപ്പിച്ച് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. രോഹിത് ശർമ്മ(ആറ്), ശുബ്മാൻ ഗിൽ(29) എന്നിവരെ ജോഫ്ര ആർച്ചറാണ് പുറത്താക്കിയത്. മൂന്നാം ദിനം ലഞ്ചിന് കളി നിർത്തുമ്പോൾ രണ്ടിന് 59 എന്ന നിലയിലാണ് ഇന്ത്യ. 20 റൺസോടെ ചേതേശ്വർ പൂജാരയും നാലു റൺസോടെ നായകൻ വിരാട് കോഹ്ലിയുമാണ് ക്രീസിൽ.

നേരത്തെ എട്ടിന് 555 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിന് മൂന്നാം ദിനം 23 റൺസ് കൂടി കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളു. ഡൊമിനിക്ക് ബെസ്സിനെയും(34) ജെയിംസ് ആന്‍ഡേഴ്സണിനെയും(1) നഷ്ടമായതോടെ ഇന്നിംഗ്സിന് തിരശ്ശീല വീഴുകയായിരുന്നു. ജാക്ക് ലീഷ് 14 റണ്‍സുമായി പുറത്താകാതെ നിന്നു. ബെസ്സിനെ ബുംറയും ആന്‍ഡേഴ്സണെ അശ്വിനുമാണ് വീഴ്ത്തിയത്. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രിത് ബുംറയും ആർ അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശർമ്മ, ഷഹ്ബാസ് നദീം എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയും, ബെൻ സ്‌റ്റോക്ക്‌സ്, ഓപ്പണർ സിബ്ലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ആദ്യ ദിവസങ്ങളിൽ ഇംഗ്ളണ്ടിന് വ്യക്തമായ മേൽക്കൈ സമ്മാനിച്ചത്. 20 നോബോളുകളാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ വഴങ്ങിയത്. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. 2009-10 ടെസ്റ്റില്‍ അഹമ്മദാബാദില്‍ ശ്രീലങ്കയ്‌ക്കെതിരേയും ഇന്ത്യ 20 നോബോള്‍ വഴങ്ങിയിരുന്നു.

Also Like- ശ്രീശാന്തും അർജുൻ ടെൻഡുൽക്കറും IPL ലേലത്തിന്; ആരാകും ഇവരെ സ്വന്തമാക്കുക?

ഇം​ഗ്ല​ണ്ടി​ന്റെ​ ​വാ​ല​റ്റ​വും​ ​ചെ​റു​ത്ത് ​നി​ന്ന​തോ​ടെ​ ​ഇ​ന്ത്യ​യ്ക്ക് പ്രതീക്ഷ നഷ്ടമാകുകയായിരുന്നു. നൂ​റാം​ ​ടെ​സ്റ്റില്‍​ ​ഇ​ര​ട്ട​ ​സെ​ഞ്ച്വ​റി​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​ഇ​ന്ന​ലെ​ ​ജോ​ ​റൂ​ട്ട് ​സ്വ​ന്ത​മാ​ക്കി.​ 2021​ല്‍​ ​റൂ​ട്ടി​ന്റെ​ ​ര​ണ്ടാം​ ​ഡ​ബി​ള്‍​ ​സെ​ഞ്ച്വ​റി​യാ​ണി​ത്.​ ​അ​വ​സാ​നം​ ​ക​ളി​ച്ച​ ​മൂ​ന്ന് ​ഇ​ന്നിം​ഗ്സു​ക​ളി​ലും​ ​റൂ​ട്ട് ​സെ​ഞ്ച്വ​റി​ ​നേ​ടി.​ ​ഇ​തി​ല്‍​ ​ര​ണ്ടെ​ണ്ണം​ ​ഡ​ബി​ള്‍​ ​സെ​ഞ്ച്വ​റി​യാ​ണ്. വ്യക്തിഗത സ്‌കോര്‍ 150 കടന്നതോടെ പുതിയൊരു നാഴികക്കല്ല് കൂടി റൂട്ട് പിന്നിട്ടു. വിദേശത്തു തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 150ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ക്രിക്കറ്ററായി റൂട്ട് മാറി. 1928-29ല്‍ ഇംഗ്ലണ്ടിന്റെ തന്നെ വാലി ഹാമണ്ട് മാത്രമേ നേരത്തേ ഈ റെക്കോര്‍ഡ് കുറിച്ചിട്ടുള്ളൂ. അന്ന് ഹാമണ്ട് ഓസ്‌ട്രേലിയക്കെതിരേയാണ് തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 150ന് മുകളില്‍ നേടിയത്. സിഡ്‌നിയിലെ ആദ്യ ടെസ്റ്റില്‍ 251ഉം മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ 200ഉം അഡ്‌ലെയ്ഡിലെ മൂന്നാം ടെസ്റ്റില്‍ 177ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു.

നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ റൂട്ട് ഒന്നാം ദിനം തന്നെ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറയേകി. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ റൂട്ട് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണ് ചെന്നൈയിൽ നേടിയത്. 2020ല്‍ നിരാശപ്പെടുത്തിയ റൂട്ട് ഈ വര്‍ഷത്തിന്റെ തുടക്കം തന്നെ മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തി. 100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ താരമാണ് റൂട്ട്. കോളിന്‍ കൗഡ്രി, ജാവേദ് മിയാന്‍ദാദ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, അലെക് സ്റ്റീവാര്‍ട്ട്, ഇന്‍സമാം ഉല്‍ ഹഖ്, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത്, ഹാഷിം അംല എന്നിവരാണ് റൂട്ടിന് മുമ്ബ് ഈ നേട്ടത്തിലെത്തിയവര്‍. ഇന്ത്യയില്‍ ക്യാപ്റ്റനെന്ന നിലയിലെ റൂട്ടിന്റെ ആദ്യ സെഞ്ച്വറി കൂടിയാണിത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റൂട്ട് സെഞ്ച്വറി നേടുന്നത്.
Published by: Anuraj GR
First published: February 7, 2021, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories