HOME » NEWS » Sports » INDIA VS ENGLAND 2ND T20I VIRAT KOHLI ISHAN KISHAN ON SONG

India vs England 2nd T20I | ഇന്ത്യയ്ക്ക് 165 റൺസ് വിജയലക്ഷ്യം; കെ. എൽ രാഹുൽ 'ഡക്ക്' ആയി പുറത്ത്

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴ് ഓവറിൽ ഒന്നിന് 67 എന്ന ശക്തമായ നിലയിലാണ്

News18 Malayalam | news18-malayalam
Updated: March 14, 2021, 9:43 PM IST
India vs England 2nd T20I | ഇന്ത്യയ്ക്ക് 165 റൺസ് വിജയലക്ഷ്യം; കെ. എൽ രാഹുൽ 'ഡക്ക്' ആയി പുറത്ത്
England
  • Share this:
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് 165 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ആറിന് 164 റൺസ് എടുത്തു. 46 റൺസെടുത്ത ജേസൻ റോയ് ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഇയൻ മോർഗൻ 28 റൺസും ഡേവിഡ് മലാൻ, ബെൻ സ്റ്റോക്ക്സ് എന്നിവർ 24 റൺസ് വീതവും നേടി. ഇന്ത്യയ്ക്കു വേണ്ടി വാഷിങ്ടൺ സുന്ദർ, ശർദുൽ താക്കൂർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ഭുവനേശ്വർ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴ് ഓവറിൽ ഒന്നിന് 67 എന്ന ശക്തമായ നിലയിലാണ്. 36 റൺസോടെ ഇഷാൻ കിഷനും 31 റൺസോടെ നായകൻ വിരാട് കോഹ്ലിയുമാണ് ക്രീസിൽ. റൺസെടുക്കും മുമ്പെ കെ എൽ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. രാഹുലിനെ സാം കുറാനാണ് പുറത്താക്കിയത്.

പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യൻ ടീമിൽ ഇത്തവണ ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തങ്ങളുടെ ഇന്ത്യന്‍ ടി20 അരങ്ങേറ്റം കുറിയ്ക്കുന്നു. ശിഖര്‍ ധവാനും അക്സര്‍ പട്ടേലും പ്ലേയിങ് ഇലവനിൽ ഇല്ല. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമാണുള്ളത്. മാര്‍ക്ക് വുഡിന് പകരം ടോം കറന്‍ ടീമിലേക്ക് വന്നു.

Also Read- India's Victory in Eden Garden | ഈഡൻ ഗാർഡനിലെ ഇന്ത്യയുടെ ചരിത്ര വിജയം പിറന്നിട്ട് 20 വർഷം

അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. ആതിഥേയർക്കെതിരെ തികഞ്ഞ ആത്‍മവിശ്വാസത്തിലാകും ഇംഗ്ലണ്ട് ടീം ഇറങ്ങിയത്. ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടാണ് തുടങ്ങുക എന്ന് പറയുന്നതു പോലെ പരമ്പരകളിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റു വാങ്ങുന്നത് ഇന്ത്യൻ ടീമിന് പുതുമയല്ല. പിന്നീടുള്ള മത്സരങ്ങളിലാണ് ഇന്ത്യൻ ടീം തങ്ങളുടെ യഥാർത്ഥ രൂപം എതിരാളികൾക്ക് കാണിക്കുന്നത്.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പരാജയമാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചത്. ശ്രേയസ് അയ്യർ ഒഴികെ ആർക്കും പറയത്തക്ക പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. മത്സരത്തിന് മുന്‍പ് തന്നെ രോഹിത് ശർമയോടൊപ്പം ആരായിരിക്കും ഓപ്പൺ ചെയ്യുക എന്നതായിരുന്നു ആരാധകർക്കിടയിലെ സംസാരവിഷയം. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ രോഹിത് ശർമയെ പുറത്തിരുത്തിക്കൊണ്ട് ശിഖർ ധവാനെ ഓപ്പൺ ചെയ്യാൻ വിട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. പവർപ്ലേകളിൽ സ്പിന്നർമാർക്കെതിരെ ഉൾവലിഞ്ഞ പ്രകടനം കാഴ്ച വെക്കുന്ന ആളാണ് ശിഖർ ധവാൻ. ഇംഗ്ലണ്ട് നായകൻ ഇയോൻ മോർഗൻ ആദിൽ റഷീദിനെ ന്യൂ ബോളിൽ ബൗൾ ചെയ്യിച്ചതും ഈ തന്ത്രം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്.

3 സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയതും ഇന്ത്യൻ ടീമിന് തിരിച്ചടിയായി. ഇംഗ്ലണ്ട് ബൗളിംഗ് നിരയിൽ ആർച്ചറും, വുഡും മണിക്കൂറിൽ 150 കി.മി വേഗതയിലുള്ള പന്തുകൾ എറിഞ്ഞുകൊണ്ട് ഇന്ത്യൻ ബാറ്റിംഗ് നിരയെ വശം കെടുത്തിയപ്പോൾ ഇന്ത്യൻ നിരയിൽ ബുവനേശ്വർ കുമാർ, ഷർദുൽ താക്കൂർ, ഹാർദിക് പാണ്ട്യ തുടങ്ങിയ മീഡിയം പേസ് ബൗളർമാരെയെ ഇന്ത്യ കരുതിയിരുന്നുള്ളു. ഒരു സ്പിൻ ബൗളർക്ക് പകരം പേസ് ബൗളറെ ടീമിൽ ഉൾപ്പെടുത്താനാണ് ഇന്ന് സാധ്യത.

രണ്ടാമത്തെ മത്സരം പുതിയ പിച്ചിലായിരിക്കും നടത്തുക എന്ന് ഗുജറാത്ത്‌ ക്രിക്കറ്റ്‌ അസോസിയേഷൻ അധികൃതർ അറിയിച്ചു. 5 മത്സരങ്ങൾക്കായി 5 പിച്ചുകൾ തയാറാക്കിയിട്ടുണ്ട്. ഒന്നാം സ്ഥാനക്കാർക്കെതിരെ ഇന്ത്യക്ക് ജയിക്കണമെങ്കിൽ മാറ്റങ്ങൾ തീർത്തും അനിവാര്യമാണ്. പരമ്പരയിലെ ഇനിയുള്ള 4 മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിക്കും. ഇയോൻ മോർഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് പടയെ അത്തരത്തിൽ തകർക്കുക എന്നത് തികച്ചും പ്രയാസകരമേറിയതാണ്.
Published by: Anuraj GR
First published: March 14, 2021, 9:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories