India Vs England 2nd test| സിറാജിന് ആദ്യ പന്തിൽ വിക്കറ്റ്; അശ്വിൻ തിളങ്ങി; ഇംഗ്ലണ്ട് 8ന് 106 എന്ന് നിലയിൽ
അശ്വിൻ നാലു വിക്കറ്റെടുത്തു

News18 Malayalam
- News18 Malayalam
- Last Updated: February 14, 2021, 3:00 PM IST
ചെന്നൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് തകർച്ച. ചായക്കായി പിരിഞ്ഞപ്പോൾ 8ന് 106 റൺസെന്ന നിലയിലാണ്. നാലു വിക്കറ്റെടുത്ത ആർ അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.
അക്കൗണ്ട് തുറക്കുംമുൻപ് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിനെ പുറത്താക്കി ഇഷാന്ത് ശർമ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു. പൂജ്യനായി മടങ്ങിയ ബേൺസിനെ ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ഡോം സിബ്ലിയെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് വേണ്ടി രണ്ടാം വിക്കറ്റ് വീഴ്ത്തിയത്. 16 റണ്‍സെടുത്ത സിബ്ലി മടങ്ങുമ്പോള്‍ രണ്ടിന് 16 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രതീക്ഷയായിരുന്ന നായകൻ ജോ റൂട്ടിനെ പുറത്താക്കി അക്ഷർ പട്ടേൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റ് വീഴ്ത്തി. അക്ഷറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റാണിത്. സ്കോർ 23ൽ നിൽക്കെ വെറും ആറുറൺസെടുത്ത റൂട്ടിനെ അക്ഷർ അശ്വിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 23ന് മൂന്ന് എന്ന നിലയിലായി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ് 18ാം ഓവറിലെ അവസാന പന്തില്‍ ഡാന്‍ ലോറന്‍സിനെ പുറത്താക്കി അശ്വിന് ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് വീഴ്ത്തി.52 പന്തുകളില്‍ നിന്നും 9 റണ്‍സെടുത്ത ലോറന്‍സിനെ അശ്വിന് ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യിലെത്തിച്ചു.
Also Read- അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സ; ചരിത്ര ബൂട്ടുകൾ ലേലത്തിന് നൽകി ലയണൽ മെസ്സി
ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ കുറ്റി തെറിപ്പിച്ച് അശ്വിനാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തിയത്. സ്കോർ 52 ൽ നിൽക്കെ 18 റണ്‍സെടുത്ത സ്റ്റോക്സിനെ നിസ്സഹായനാക്കി പന്ത് വിക്കറ്റ് പിഴുതു. ഇതോടെ ഇംഗ്ലണ്ട് തകര്‍ന്നു. തന്റെ ആദ്യ പന്തിൽ ഒലി പോപ്പിനെ പുറത്താക്കി സിറാജ് ചരിത്രം സൃഷ്ടിച്ചു. 22 റണ്‍സെടുത്ത പോപ്പിനെ മികച്ച ക്യാച്ചിലൂടെയാണ് ഋഷഭ് പന്ത് പുറത്താക്കിയത്. സിറാജിന്റെ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണിത്.
ആറു റൺസെടുത്ത ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. അലിയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ഋഷഭിന്റെ കാലില്‍ തട്ടിപ്പൊങ്ങി. ഇത് കണ്ട രഹാനെ മികച്ച ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കി. അലി പുറത്താകുമ്പോള്‍ 105 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ചായക്കായി പിരിയുന്നതിന് തൊട്ടുമുൻപ് ഒലി സ്റ്റോണിന്റെ വിക്കറ്റാണ് വീണത്. അശ്വിനാണ് വിക്കറ്റെടുത്തത്.
Also Read- 'ഓസ്ട്രേലിയയിലെ പൂമ്പാറ്റ വരെ നിങ്ങളെ സ്നേഹിക്കുന്നു'
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 329 റൺസിന് പുറത്തായി. 300 റൺസിന് ആറ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ശേഷിച്ച 4 വിക്കറ്റുകൾ 29 റൺസിനിടെ നഷ്ടപ്പെട്ടു. അർധസെഞ്ചുറിയുമായി പുറത്താവാതെ നിന്ന ഋഷഭ് പന്ത് മാത്രമാണ് രണ്ടാം ദിനം പിടിച്ചുനിന്നത്. 77 പന്തുകളിൽ നിന്നും 58 റൺസാണ് പന്ത് നേടിയത്. താരത്തിന്റെ ആറാം ടെസ്റ്റ് അർധസെഞ്ചുറിയാണിത്.
അഞ്ചുറൺസെടുത്ത അക്ഷർ പട്ടേലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മോയിൻ അലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപ് ചെയ്താണ് താരം പുറത്തായത്. പിന്നാലെ എത്തിയ ഇഷാന്ത് ശർമ മോയിൻ അലിയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. പിന്നീട് വന്ന കുൽദീപിനെ കൂട്ടുപിടിച്ച് പന്ത് സ്കോർ 325ൽ എത്തിച്ചു. എന്നാൽ ഒലി സ്റ്റോണിന്റെ പന്തിൽ കുൽദീപ് പുറത്തായി. പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി സ്കോർ 329ൽ എത്തിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ ഒലി സ്റ്റോണിന് തന്നെ വിക്കറ്റ് സമ്മാനിച്ചു. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിന് വിരാമമായി.
ഇംഗ്ലണ്ടിനായി മോയിൻ അലി നാലുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സ്റ്റോൺ മൂന്നു വിക്കറ്റെടുത്തു. ജാക്ക് ലീച്ച് രണ്ടുവിക്കറ്റെടുത്തപ്പോൾ ശേഷിച്ച വിക്കറ്റ് ജോ റൂട്ട് സ്വന്തമാക്കി. രണ്ടു മുന്‍നിര ബാറ്റ്സ്മാന്മാര് പൂജ്യത്തിന് പുറത്തായ പിച്ചില്‍ രോഹിതിന്റെ വീരോചിത സെഞ്ചുറിയുടെ (161) മികവിലാണ് ഇന്ത്യ ആദ്യദിനം ആറിന് 300 റണ്‍സ് എടുത്തത്.
അക്കൗണ്ട് തുറക്കുംമുൻപ് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിനെ പുറത്താക്കി ഇഷാന്ത് ശർമ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു. പൂജ്യനായി മടങ്ങിയ ബേൺസിനെ ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ഡോം സിബ്ലിയെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് വേണ്ടി രണ്ടാം വിക്കറ്റ് വീഴ്ത്തിയത്. 16 റണ്‍സെടുത്ത സിബ്ലി മടങ്ങുമ്പോള്‍ രണ്ടിന് 16 എന്ന നിലയിലാണ് ഇംഗ്ലണ്ട്.