News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 13, 2021, 11:03 AM IST
rohit-sharma
ചെന്നൈ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കത്തിലേ ശുഭ്മാൻ ഗില്ലിനെ നഷ്ടമായെങ്കിലും ഓപ്പണർ രോഹിത് ശർമ്മയുടെ മികവിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒന്നിന് 64 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയും(50) ചേതേശ്വർ പൂജാരയുമാണ്(14) ക്രീസിലുള്ളത്. റൺസെടുക്കും മുമ്പ് ശുഭ്മാൻ ഗില്ലിനെ ഒല്ലി സ്റ്റോൺ പുറത്താക്കുകയായിരുന്നു. വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ഗിൽ പവലിയനിലേക്ക് മടങ്ങിയത്.
ചെന്നൈയിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് താരം അക്ഷർ പട്ടേൽ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അക്ഷർ പട്ടേലിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചു. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറിന് ഇന്ത്യ വിശ്രമം അനുവദിച്ചു. ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവിനെ ടീമിൽ നിലനിർത്തി.
You May Also Like-
India vs England: ആദ്യ ടെസ്റ്റിൽ ഇന്ത്യ എന്തു കൊണ്ട് തോറ്റു ? പ്രതികൂലമായ ഘടകങ്ങൾ എന്തൊക്കെ?
കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി രാജ്യത്ത് കാണികളെ അനുവദിച്ചുകൊണ്ടുള്ള ക്രിക്കറ്റ് മത്സരം എന്ന സവിശേഷതയും രണ്ടാം ടെസ്റ്റിനുണ്ട്. സ്റ്റേഡിയത്തിലെ മുഴുവന്‍ കപ്പാസിറ്റിയിലും കാണികളെ അനുവദിക്കില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 50 ശതമാനം കാണികള്‍ക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകിയത്. ഏകദേശം 14,000 പേര് രണ്ടാം ടെസ്റ്റ് നേരിട്ടു കാണാന്‍ എത്തുമെന്നാണ് ബി സി സി ഐ പ്രതീക്ഷിക്കുന്നത്.
Also Read-
India Vs England | 'അപ്പോഴേ പറഞ്ഞില്ലേ'; ഇംഗ്ലണ്ടിന് എതിരായ ഇന്ത്യൻ തോൽവിയെക്കുറിച്ച് പീറ്റേഴ്സൺ
ആദ്യ ടെസ്റ്റിൽ ദയനീയമായി തോറ്റ ഇന്ത്യ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിക്കണം.
You May Also Like-
India vs England 2021 | ടീം മീറ്റിങ്ങിൽ കർഷക സമരം ചർച്ച ചെയ്തെന്ന് വിരാട് കോഹ്ലി
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ഒലി പോപ്പ്, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോക് ലീച്, ഒലി സ്റ്റോണ്‍
Published by:
Anuraj GR
First published:
February 13, 2021, 10:55 AM IST