• HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England T20I | ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം; തോറ്റാൽ പരമ്പര നഷ്ടമാകും

India Vs England T20I | ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം; തോറ്റാൽ പരമ്പര നഷ്ടമാകും

ആദ്യം ബാറ്റ് ചെയുന്ന ടീമുകൾ റൺസ് സ്കോർ ചെയ്യുന്നതിന് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണാൻ കഴിയുന്നത്

kohli

kohli

  • Last Updated :
  • Share this:
    അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ നിർണായകമായ നാലാം ടി20 മത്സരം ഇന്ന് വൈകീട്ട് ഏഴു മണിക്ക് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. അന്താരാഷ്ട്ര ടി20യിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് മുന്നിലാണ്. ആദ്യത്തെയും മൂന്നാമത്തെയും കളി ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടാമത്തേത് ഇന്ത്യ ഏഴു വിക്കറ്റിനും.

    ടോസ് നിർണായകമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മത്സരങ്ങളിൽ അത് മറികടക്കാൻ ഉതകുന്ന പ്രകടനം പുറത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാകും കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇന്നിറങ്ങുക. ആദ്യം ബാറ്റ് ചെയുന്ന ടീമുകൾ റൺസ് സ്കോർ ചെയ്യുന്നതിന് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ ടോസ് മൽസരത്തിൽ നിർണായക ഘടകമായി മാറുന്നു.

    You May Also Like- I C C T20I Ranking | ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി കോഹ്‌ലി, രാഹുൽ നാലാമത്

    പവർപ്ലേയിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് നല്ല രീതിയിൽ സ്കോർ ചെയ്യാൻ സാധികാത്തതും ഇന്ത്യക്ക് തിരിച്ചടിയാണ്. കോഹ്ലിയൊഴികെ മറ്റു ബാറ്റ്സ്മാന്മാരും ആരാധകർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. ശ്രേയസ് അയ്യരും ഇഷാൻ കിഷനും മാത്രമാണ് ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ഓപ്പണിങ്ങും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ ഫോമില്ലായ്മ ടീമിന് തിരിച്ചടിയാകുന്നു. കളിച്ച മൂന്നിലും തുച്ഛമായ സ്കോറിനാണ് രാഹുല്‍ പുറത്തായത്. ആദ്യ കളിയില്‍ ഒരു റണ്‍ നേടിയെങ്കില്‍ ബാക്കി രണ്ടിലും പൂജ്യത്തിന് പുറത്തായി. ആകെ നേരിട്ടത് പതിനാലു പന്തുകള്‍. മികച്ച തുടക്കം കിട്ടാത്തതാണ് മൂന്നു കളിയിലും ഇന്ത്യക്ക് വിനയായത്.

    അതേ സമയം സൂര്യകുമാർ യാദവിന് അവസരം നൽകാത്തതിൽ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. രണ്ടാം ടി20യിലൂടെ സൂര്യകുമാർ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. അരങ്ങേറിയിട്ടും ഒരു ബോള്‍ പോലും നേരിടാന്‍ അനുവദിക്കാതെ സൂര്യയെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. മൂന്നാം മത്സരത്തിൽ സൂര്യകുമാർ ടീമിൽ ഉൾപ്പെട്ടിരുന്നില്ല. രാഹുലിന്റെ മോശം പ്രകടനം സൂര്യകുമാറിന് ടീമിലേക്ക് വഴിതെളിച്ചേക്കും.

    എന്നാല്‍ രാഹുലിന് പിന്തുണയുമായി  ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും ബാറ്റിങ് പരിശീലകൻ വിക്രം റാത്തോറും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഇന്ത്യയുടെ ചാമ്പ്യൻ താരമാണെന്നും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ സ്കോറുകള്‍ നോക്കുകയാണെങ്കില്‍ ടി20 ക്രിക്കറ്റില്‍ ആരെക്കാളും മികച്ച പ്രകടനമാണ് രാഹുല്‍ നടത്തിയതെന്നാണ് ഇരുവരും അഭിപ്രായപെട്ടു. രോഹിത്തിനൊപ്പം ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ പ്രധാന ബാറ്റ്സ്മാന്മാരില്‍ ഒരാളായി രാഹുല്‍ തുടരുമെന്നാണ് കോഹ്‍ലി പറയുന്നത്.

    News summary: The 4th T20I between India and England is a do-or-die encounter for the hosts.
    Published by:Anuraj GR
    First published: