നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England| മൊട്ടേരയില്‍ വീണ്ടും ഇംഗ്ലണ്ടിന് തകർച്ച; പിടിച്ചുനിന്ന സ്റ്റോക്ക്സും മടങ്ങി

  India Vs England| മൊട്ടേരയില്‍ വീണ്ടും ഇംഗ്ലണ്ടിന് തകർച്ച; പിടിച്ചുനിന്ന സ്റ്റോക്ക്സും മടങ്ങി

  India Vs England 4th Test: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് യോഗ്യത നേടാൻ സമനില മതിയെങ്കിലും ഇന്ത്യ വിജയം തേടിയാണ് കളിക്കുന്നത്.

  India England 4th test

  India England 4th test

  • Share this:
   അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടമായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ്. ‌ഒലി പോപ് (54 പന്തിൽ 12), ഡാൻ ലാറൻസ് (6 പന്തിൽ 1) എന്നിവരാണ് ക്രീസിൽ. ബെൻ സ്റ്റോക്ക്സ് ആണ് കൂട്ട തകർച്ചയിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 121 പന്തിൽ നിന്ന് 55 റൺസെടുത്ത സ്റ്റോക്സ് ആണ് ഏറ്റവും ഒടുവിൽ പുറത്തായത്. മുഹമ്മദ് സിറാജും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് വാഷിങ്ടൺ സുന്ദർ സ്വന്തമാക്കി.

   Also Read- ഒരു ഓവറിൽ ആറ് സിക്സ്; റെക്കോർഡ് പട്ടികയിൽ മൂന്നാമനായി കീറോൺ പൊള്ളാർഡ്

   ബാറ്റിങ്ങിനിറങ്ങി ക്രീസിൽ നിലയുറപ്പിക്കും ഇംഗ്ലണ്ടിന് തിരിച്ചടി നൽകിയാണ് ഇന്ത്യ കളി തുടങ്ങിയത്. പത്താം റൺസിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണു. രണ്ട് റൺസ് നേടിയ ഡോം സിബ്‍ലിയെ സ്പിന്നർ അക്സർ പട്ടേൽ‌ ബോൾഡാക്കി. അധികം വൈകാതെ സാക് ക്രോലിയെ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ച് അക്സർ വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റൻ ജോ റൂട്ടും കാര്യമായ പ്രകടനം നടത്താനാകാതെ മടങ്ങി. അഞ്ച് റൺസ് നേടിയ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്ന് ജോണി ബെയർസ്റ്റോ- ബെൻ‌ സ്റ്റോക്സ് കൂട്ടുകെട്ട് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. ഇംഗ്ലണ്ട് സ്കോർ 50 പിന്നിട്ടു. 78–ാം റൺസിൽ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് തകർത്തു. ബെയർസ്റ്റോവിനെയും സിറാജ് എൽബിഡബ്ല്യുവിൽ പുറത്താക്കി.

   Also Read- ‘വാത്തി കമിങ്’: മുണ്ട് മടക്കി കുത്തി, കണ്ണട വെച്ച് ക്രിക്കറ്റ് താരം ഹർഭജ൯ സിംഗിന്റെ അടാർ എ൯ട്രി

   ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് യോഗ്യത നേടാൻ സമനില മതിയെങ്കിലും ഇന്ത്യ വിജയം തേടിയാണ് കളിക്കുന്നത്. ഇന്ത്യയെ ഇംഗ്ലണ്ട് തോൽപിച്ചാൽ ഫൈനലിലേക്ക് ഓസ്ട്രേലിയയ്ക്ക് വഴി തെളിയും. ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചതിനാൽ ഇഷാന്ത് ശർമയ്ക്കു കൂട്ടായി മുഹമ്മദ് സിറാജ് ടീമിലെത്തി. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും പകരം ഡാന്‍ ലോറന്‍സും ഡോം ബെസ്സും ഇടംനേടി.

   Also Read- മുൻ ക്രിക്കറ്റ് താരം ഓസ്ട്രേലിയയിൽ ബസ് ഡ്രൈവറായി; വിശ്വസിക്കാനാവാതെ ആരാധകർ

   ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റനെന്ന എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം ഇന്നത്തെ മത്സരത്തിലൂടെ വിരാട് കോഹ്ലി എത്തി. കൂടുതൽ ടെസ്റ്റുകളിൽ നായകന്മാരായവരുടെ കൂട്ടത്തിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ കോഹ്ലി (59).

   Also Read- Sreesanth | 38-ാം വയസിലും ശ്രീശാന്തിന്‍റെ ഈ അത്ഭുത പ്രകടനം എങ്ങനെ അവഗണിക്കും?
   Published by:Rajesh V
   First published:
   )}