HOME » NEWS » Sports » INDIA VS ENGLAND 5TH T20I VIRAT KOHLI AND ROHIT SHARMA OPEN TOGETHER FOR FIRST TIME

India Vs England T20I | ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്; ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 60 റൺസ് എന്ന നിലയിലാണ് ഇന്ത്യ

News18 Malayalam | news18-malayalam
Updated: March 20, 2021, 7:34 PM IST
India Vs England T20I | ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്; ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്
kohli
  • Share this:
അഹമ്മദാബാദ്; നിർണായകമായ അഞ്ചാം ടി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഏവരെയും അത്ഭുതപ്പെടുത്തി രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി വിരാട് കോഹ്ലിയാണ് ക്രീസിലെത്തിയത്. ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 60 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 17 റൺസോടെ വിരാട് കോഹ്ലിയും 35 റൺസോടെ രോഹിത് ശർമ്മയുമാണ് ക്രീസിൽ. 15 പന്ത് നേരിട്ട കോഹ്ലി ഒരു ഫോറും ഒരു സിക്സറും പറത്തി. 21 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സറും ഉൾപ്പെടുന്നതാണ് രോഹിത് ശർമ്മയുടെ ഇന്നിംഗ്സ്.

അഞ്ചു കളികളുള്ള പരമ്പരയിൽ നാലെണ്ണം പൂര്‍ത്തിയായപ്പോള്‍ പരമ്പര 2-2 എന്ന നിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര വിജയിക്കാം. പരമ്പര വിജയികളെ നിശ്ചയിക്കുന്ന പോരാട്ടമായതിനാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നത്തെ കളി ഏറെ ആവേശകരമാകും. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. കെ.​ എ​ല്‍.​ രാ​ഹു​ലി​ന് പ​ക​രം ഫാ​സ്റ്റ് ബൗ​ള​ര്‍ ടി.​ ന​ട​രാ​ജ​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

പരിക്കേറ്റു വിശ്രമത്തിലായിരുന്ന തങ്കരസു നടരാജൻ ടീമിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണ്. ഇന്ത്യൻ ടീമിലെ ഏക ഇടം കയ്യൻ പേസറാണ് നടരാജൻ.കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-2 ന് ഇംഗ്ലണ്ടിനൊപ്പമെത്തിയിരുന്നു.

തോളിനും, കാല്‍മുട്ടിനുമേറ്റ പരിക്കുകളെത്തുടര്‍ന്ന് T20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്ന നടരാജന്‍, കഴിഞ്ഞ ദിവസം ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിത ക്വാറന്റൈനും കൂടി കഴിഞ്ഞതിന് ശേഷമാണ്‌ താരം ഇന്നലെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. നിർബന്ധിത ഫിറ്റ്നെസ് കടമ്പകളായ യോ-യോ ടെസ്റ്റും, രണ്ട് കിലോമീറ്റര്‍ ഓട്ടവും നടരാജന്‍ വിജയകരമായി പൂർത്തിയാക്കി. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് താരം അഹമ്മദാബാദിൽ എത്തിയിരുന്നുവെങ്കിലും ക്വാറന്റൈനിൽ ആയിരുന്നു. അതിനാൽ അടുത്ത മത്സരത്തിലും, ഏകദിന പരമ്പരയിലും അദ്ദേഹം സെലക്ഷന് ലഭ്യമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

കഴിഞ്ഞ ഐ.പി.എൽ. സീസണിലെ ഗംഭീര പ്രകടനം പരിഗണിച്ചുകൊണ്ട് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നടരാജനെ ഉൾപ്പെടുത്തിയിരുന്നു. നെറ്റ്സ് ബൗളറായി പോയി ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് T20 മത്സരങ്ങളില്‍ ആറ് വിക്കറ്റുകളും, ഒരു ഏകദിന മത്സരത്തില്‍ രണ്ട് വിക്കറ്റും, കളിച്ച ഒരേയൊരു ടെസ്റ്റ് മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും നടരാജൻ വീഴ്ത്തിയിരുന്നു.

അതിനിടെ ഇന്ത്യ-ഇംഗ്ലണ്ട് നാലാം T20യിലെ രണ്ടു വിവാദ തീരുമാനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായി തേര്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ. മത്സരത്തിലെ പതിനാലാം ഓവറിലാണ് വിവാദത്തിന് കാരണമായ ആദ്യ സംഭവം നടന്നത്. സാം കറണ്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ സൂര്യകുമാര്‍ യാദവ് ബൗണ്ടറി നേടാന്‍ ശ്രമിക്കുകയും ഡേവിഡ് മലാന്‍ പന്ത് കൈപ്പിടിയിലൊതുക്കുകയും ചെയ്തു. ക്യാച്ചില്‍ വ്യക്തതയില്ലാത്തതിനാല്‍ സോഫ്റ്റ് സിഗ്നലായി ഔട്ട് നല്‍കിയ ശേഷം ഓണ്‍ ഫീല്‍ഡ് അമ്പയർ തീരുമാനം തേര്‍ഡ് അമ്പയർക്ക് വിടുകയും ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ആവശ്യമായ തെളിവില്ലാത്തതിനാല്‍ സോഫ്റ്റ് സിഗ്നലുമായി മുന്നോട്ട് പോവുകയുമായിരുന്നു.
Published by: Anuraj GR
First published: March 20, 2021, 7:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories