• HOME
 • »
 • NEWS
 • »
 • sports
 • »
 • India Vs England T20I | കോഹ്ലിയും രോഹിതും തിളങ്ങി; ഇന്ത്യ 20 ഓവറിൽ രണ്ടിന് 224

India Vs England T20I | കോഹ്ലിയും രോഹിതും തിളങ്ങി; ഇന്ത്യ 20 ഓവറിൽ രണ്ടിന് 224

ടോസ് ഭാഗ്യം നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആരാധകരെ ശരിക്കും ഞെട്ടിച്ചു. പതിവിന് വിപരീതമായി രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി വിരാട് കോഹ്ലിയാണ് ക്രീസിലെത്തിയത്

kohli-rohit

kohli-rohit

 • Last Updated :
 • Share this:
  അഹമ്മദാബാദ്; നിർണായകമായ അഞ്ചാം ടി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇതാദ്യമായി ഓപ്പൺ ചെയ്ത മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ രണ്ടിന് 224 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. വിരാട് കോഹ്ലിയും(പുറത്താകാതെ 80) രോഹിത് ശർമ്മയുമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. സൂര്യകുമാർ യാദവ് 32 റൺസും ഹർദ്ദിക് പാണ്ഡ്യ പുറത്താകാതെ 39 റൺസും നേടി.

  ടോസ് ഭാഗ്യം നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആരാധകരെ ശരിക്കും ഞെട്ടിച്ചു. പതിവിന് വിപരീതമായി രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി വിരാട് കോഹ്ലിയാണ് ക്രീസിലെത്തിയത്. ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്.

  വിരാട് കോഹ്ലി കരുതലോടെ ബാറ്റുവീശിയപ്പോൾ രോഹിത് ശർമ്മയായിരുന്നു അപകടകാരി. വെറും 34 പന്ത് നേരിട്ട രോഹിത് അഞ്ചു സിക്സറും നാലു ഫോറും ഉൾപ്പടെയാണ് 64 റൺസെടുത്തത്. ആദ്യ ഓവറുകളിൽ ശ്രദ്ധയോടെ ബാറ്റു വീശിയ കോഹ്ലി അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 52 പന്ത് നേരിട്ട കോഹ്ലി ഏഴു ബൌണ്ടറികളും രണ്ടു സിക്സറും പറത്തിയാണ് 80 റൺസെടുത്തത്. രോഹിത് ശർമ്മയെ ബെൻ സ്റ്റോക്ക്സ് ക്ലീൻ ബോൾഡാക്കുകയായിരുന്നു.

  രോഹിത് മടങ്ങിയപ്പോൾ കോഹ്ലിക്ക് കൂട്ടായി എത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതു. 17 പന്ത് നേരിട്ട യാദവ് രണ്ടു സിക്സറും മൂന്നു ബൌണ്ടറികളും ഉൾപ്പടെ 32 റൺസെടുത്തു. ആദിൽ റഷീദിന്‍റെ പന്തിൽ ജേസൻ റോയ് പിടിച്ചാണ് സൂര്യകുമാർ യാദവ് പവലിയനിലേക്ക് മടങ്ങിയത്. പതിന്നാലാമത്തെ ഓവറിൽ ക്രീസിലെത്തിയ ഹർദ്ദിക് പാണ്ഡ്യ ഇംഗ്ലീഷ് ബോളർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത്. വെറും പതിനേഴ് പന്തിൽ 39 റൺസെടുത്ത പുറത്താകാതെ നിന്ന പാണ്ഡ്യ നാലു ബൌണ്ടറികളും രണ്ടു സിക്സറും പറത്തി.

  Also Read- കണ്ണു കെട്ടി പറഞ്ഞ വിധി തേർഡ് അമ്പയർ വിരേന്ദർ ശർമയ്ക്കെതിരെ വിമർശനം ശക്തം

  അഞ്ചു കളികളുള്ള പരമ്പരയിൽ നാലെണ്ണം പൂര്‍ത്തിയായപ്പോള്‍ പരമ്പര 2-2 എന്ന നിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര വിജയിക്കാം. പരമ്പര വിജയികളെ നിശ്ചയിക്കുന്ന പോരാട്ടമായതിനാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നത്തെ കളി ഏറെ ആവേശകരമാകും. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഒരു മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. കെ.​ എ​ല്‍.​ രാ​ഹു​ലി​ന് പ​ക​രം ഫാ​സ്റ്റ് ബൗ​ള​ര്‍ ടി.​ ന​ട​രാ​ജ​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

  പരിക്കേറ്റു വിശ്രമത്തിലായിരുന്ന തങ്കരസു നടരാജൻ ടീമിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണ്. ഇന്ത്യൻ ടീമിലെ ഏക ഇടം കയ്യൻ പേസറാണ് നടരാജൻ.കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-2 ന് ഇംഗ്ലണ്ടിനൊപ്പമെത്തിയിരുന്നു.

  തോളിനും, കാല്‍മുട്ടിനുമേറ്റ പരിക്കുകളെത്തുടര്‍ന്ന് T20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്ന നടരാജന്‍, കഴിഞ്ഞ ദിവസം ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിത ക്വാറന്റൈനും കൂടി കഴിഞ്ഞതിന് ശേഷമാണ്‌ താരം ഇന്നലെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. നിർബന്ധിത ഫിറ്റ്നെസ് കടമ്പകളായ യോ-യോ ടെസ്റ്റും, രണ്ട് കിലോമീറ്റര്‍ ഓട്ടവും നടരാജന്‍ വിജയകരമായി പൂർത്തിയാക്കി. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് താരം അഹമ്മദാബാദിൽ എത്തിയിരുന്നുവെങ്കിലും ക്വാറന്റൈനിൽ ആയിരുന്നു. അതിനാൽ അടുത്ത മത്സരത്തിലും, ഏകദിന പരമ്പരയിലും അദ്ദേഹം സെലക്ഷന് ലഭ്യമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
  Published by:Anuraj GR
  First published: