• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദ്യദിനത്തിൽ ഇന്ത്യക്ക് മേൽക്കൈ; ഇംഗ്ലണ്ട് 9ന് 285


Updated: August 1, 2018, 11:56 PM IST
ആദ്യദിനത്തിൽ ഇന്ത്യക്ക് മേൽക്കൈ; ഇംഗ്ലണ്ട് 9ന് 285

Updated: August 1, 2018, 11:56 PM IST
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് മേൽക്കൈ. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 88 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു.

നാലു വിക്കറ്റെടുത്ത അശ്വിന്റെ മികവിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് അർധ സെഞ്ചുറിയിലൂടെ (80) കളം പിടിക്കാൻ ശ്രമിച്ചെങ്കിലും അനാവശ്യ റണ്ണിനു ശ്രമിച്ച് പുറത്തായി. സാം കുറാൻ (24), ജെയിംസ് ആൻഡേഴ്സൺ ( 0) എന്നിവരാണ് ക്രീസിൽ. ജോണി ബേറെസ്റ്റോയും ഇംഗ്ലണ്ടിനായി 70 റൺസ് നേടി.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആയിരാമത്തെ മൽസരത്തിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മെച്ചപ്പെട്ടതായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പ്രതീക്ഷ കാത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് സ്കോർ 26ൽ നിൽക്കെ അലിസ്റ്റർ കുക്കിനെ ക്ലീൻ ബൌൾഡാക്കി ആർ അശ്വിനാണ് ആദ്യ ബ്രേക്ക് സമ്മാനിച്ചത്.

തുടർന്ന് ജെന്നിങ്സിനൊപ്പം ചേർന്ന ജോ റൂട്ട് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് പിരിയുമ്പോൾ ഒന്നിന് 83 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ ലഞ്ചിന് ശേഷം ഇരട്ടപ്രഹരമേൽപ്പിച്ച് മൊഹമ്മദ് ഷമി ഇന്ത്യയ്ക്ക് ബ്രേക്ക് സമ്മാനിച്ചു. സ്കോർ 98ൽ നിൽക്കെ ജെന്നിങ്സിനെയും 112-ൽ നിൽക്കെ മലാനെയുമാണ് ഷമി മടക്കിയത്.
First published: August 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍