HOME » NEWS » Sports » INDIA VS ENGLAND ATTACKING ISHAN KISHAN ANCHOR VIRAT KOHLI HELP INDIA LEVEL SERIES

India vs England 2nd T20I | അതിഥികളെ സൽക്കരിച്ചശേഷം തിരിച്ചടിക്കുന്ന പതിവ് തെറ്റിക്കാതെ ഇന്ത്യ

ഇന്ത്യൻ ടീമിനു വേണ്ടി അരങ്ങേറ്റ കുറിച്ച ഇഷാൻ കിഷനും(56) ഒരിടവേളയ്ക്ക് ശേഷം ഫോമിലായ കോഹ്ലിയും(73*) ചേർന്ന് ഇന്ത്യൻ വിജയം അനായാസമാക്കി

News18 Malayalam | news18-malayalam
Updated: March 14, 2021, 11:29 PM IST
India vs England 2nd T20I | അതിഥികളെ സൽക്കരിച്ചശേഷം തിരിച്ചടിക്കുന്ന പതിവ് തെറ്റിക്കാതെ ഇന്ത്യ
virat-kohli-ishan-kishan
  • Share this:
അഹമ്മദാബാദ്: അതിഥികളെ സൽക്കരിക്കാൻ ഇന്ത്യക്കാരെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല. കഴിഞ്ഞ കുറച്ച് പരമ്പരകളിലായി ഇന്ത്യയുടെ ക്രിക്കറ്റ് ടീം ഈ ശീലം പാലിച്ചു വരുന്നുമുണ്ട്. ആദ്യത്തെ മത്സരത്തിൽ എതിരാളികളെ വിരുന്നൂട്ടി അവർക്ക് മുന്നിൽ തലകുനിച്ചു നിൽക്കുക എന്നിട്ട് ബാക്കി മത്സരങ്ങളിൽ വിജയിച്ച് അവരുടെ കയ്യിൽ നിന്നും പരമ്പര പിടിച്ചു വാങ്ങുക. കളിയുടെ ഫോർമാറ്റിൽ ഈ തവണ വ്യത്യാസം ഉണ്ടെന്ന് മാത്രം. ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടി20യിൽ 7 വിക്കറ്റിന് ജയിച്ച ഇന്ത്യ ഇതോടെ അഞ്ച് മത്സര പരമ്പര 1-1ന് ഒപ്പമെത്തി.

സ്കോർ- ഇംഗ്ലണ്ട് -164/6 (20) & ഇന്ത്യ - 166/3 (17.5)

ഇന്ത്യൻ ടീമിനു വേണ്ടി അരങ്ങേറ്റ കുറിച്ച ഇഷാൻ കിഷനും(56) ഒരിടവേളയ്ക്ക് ശേഷം ഫോമിലായ കോഹ്ലിയും(73*) ചേർന്ന് ഇന്ത്യൻ വിജയം അനായാസമാക്കി. ഇരുവരുടെയും പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. നേരത്തെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബോളിങ് നിര ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോർ നേടാൻ വിടാതെ തടഞ്ഞു നിർത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഷാർദുലും വാഷിങ്ടണും ഇന്ത്യക്കായി ബോളിങ്ങിൽ തിളങ്ങി. ഇംഗ്ലണ്ടിനായി ജേസൺ റോയ് 46 റൺസെടുത്തു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യത്തെ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ശിഖർ ധവാൻ, അക്സർ പട്ടേൽ എന്നിവർക്ക് പകരം ഇഷാൻ കിഷനും സൂര്യകുമാർ യാദവും. ഇരുവർക്കും ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റ മത്സരമായിരുന്നു. ഇഷാന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചെങ്കിലും യാദവിന് ആ ഭാഗ്യമുണ്ടായില്ല.

അർധസെഞ്ചുറിയുമായി ഇഷാൻ കിഷൻ

ഇന്ത്യക്ക് വേണ്ടി കളിക്കാൻ കിട്ടുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല എന്ന് ഇഷാന് നല്ല ബോധ്യമുള്ളതിനാലാവണം കിട്ടിയ അവസരം ഇഷാൻ ശെരിക്കും ഉപയോഗിച്ചത്. ഇന്ത്യക്ക് വേണ്ടി രാഹുലിന്‍റെ കൂടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് ഇഷാനായിരുന്നു. സ്കോർബോർഡിൽ ആദ്യ റൺ ചേർക്കുമ്പോഴേക്കും രാഹുലിനെ നഷ്ടമായ ഇന്ത്യയെ മറ്റൊരു തോൽവിയിലേക്ക് പോവാതെ കാത്തത് ഇഷാന്‍റെ തകർപ്പൻ പ്രകടനമായിരുന്നു. 28 പന്തിൽ താരം അർധസെഞ്ചുറി പൂർത്തിയാക്കി. ആദിൽ റഷീദിനെ തുടർച്ചയായി രണ്ട് തവണ സിക്‌സർ അടിച്ചാണ് ഇഷാൻ തന്‍റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി സ്വന്തമാക്കിയത്. കോഹ്‌ലിയെ മറുവശത്ത് നിർത്തിക്കൊണ്ടായിരുന്നു ഇഷാന്‍റെ തകർപ്പൻ പ്രകടനം. 32 പന്തിൽ നിന്നും 56 റൺസ് സ്വന്തമാക്കിയ താരം റഷീദിന്‍റെ തന്നെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. ക്യാപ്റ്റൻ കോഹ്‌ലിയുമൊത്ത് 94 റൺസിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് താരം പുറത്തായത്.

Also Read- India vs England 2nd T20I | വിരാട് കോഹ്ലി നയിച്ചു; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

ഇഷാൻ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ പന്തും തകർത്തടിച്ചു കൊണ്ടാണ് തുടങ്ങിയത്. 13 പന്തിൽ 26 റൺസ് നേടി ജോർദാന്‍റെ പന്തിൽ ബെയർസ്റ്റോ പിടിച്ച് പുറത്താവുമ്പോഴേക്കും ഇന്ത്യ വിജയത്തിന് അടുത്തെത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലെ രക്ഷകനായ ശ്രേയസ് അയ്യരാണ് അഞ്ചാമനായി ഇറങ്ങിയത്. അയ്യരെ സാക്ഷി നിർത്തി കോഹ്‌ലി തന്‍റെ അർധസെഞ്ചുറിയും പിന്നാലെ ജോർദാനെ തുടർച്ചയായി ഫോറും സിക്സും പറത്തി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു.

Summary- India produces a thumping victory over England with a seven wicket win.Debutant Ishaan Kishan and Captain Kohli shines with half centuries.
Published by: Anuraj GR
First published: March 14, 2021, 11:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories