HOME » NEWS » Sports » INDIA VS ENGLAND BEN STOKES ABUSED ME VIRAT BHAI HANDLED IT THEREAFTER SAYS MOHAMMAD SIRAJ AR

India Vs England | 'ബെൻ സ്റ്റോക്ക്സ് എന്നെ അധിക്ഷേപിച്ചു; വിരാട് ഭായ് നന്നായി കൈകാര്യം ചെയ്തു': മൊഹമ്മദ് സിറാജ്

കളിക്കളത്തിൽ പോര് മുറുകുന്നതിനൊപ്പം താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനും ഇന്ന് മൊട്ടേര സ്റ്റേഡിയം സാക്ഷിയായി.

News18 Malayalam | news18-malayalam
Updated: March 4, 2021, 10:33 PM IST
India Vs England | 'ബെൻ സ്റ്റോക്ക്സ് എന്നെ അധിക്ഷേപിച്ചു; വിരാട് ഭായ് നന്നായി കൈകാര്യം ചെയ്തു': മൊഹമ്മദ് സിറാജ്
_ben-stokes
  • Share this:
അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരയിൽ വിജയത്തോടെ തുടങ്ങിയെങ്കിലും തുടർച്ചയായി രണ്ടു കളി തോറ്റതോടെ ഇംഗ്ലണ്ടിന്‍റെ നില പരുങ്ങലിലാണ്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇംഗ്ലണ്ടിന് ഇടം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എന്നാൽ രണ്ടു കളി തോറ്റ ഇംഗ്ലണ്ട് ഏതുവിധേനയും നാലാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ശ്രമത്തിലാണ്. കളിക്കളത്തിൽ പോര് മുറുകുന്നതിനൊപ്പം താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനും ഇന്ന് മൊട്ടേര സ്റ്റേഡിയം സാക്ഷിയായി.

അതിനിടെ ഇംഗ്ലീഷ് ഓൾ റൌണ്ടർ ബെൻ സ്റ്റോക്സ്സ് തന്നെ അധിക്ഷേപിച്ചു സംസാരിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. “ബെൻ സ്റ്റോക്സ് എന്നെ അധിക്ഷേപിച്ചു, ഇക്കാര്യം ഞാൻ വിരാട് ഭായിയോട് പറഞ്ഞു. വിരാട് ഭായ് അത് നന്നായി കൈകാര്യം ചെയ്തു. ”- സിറാജ് പറഞ്ഞു.

ഇംഗ്ലണ്ടിനെ 205 റൺസിന് പുറത്താക്കാൻ സ്പിന്നർമാർ എട്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, പേസർ മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകൾ നേടി, മികച്ച പ്രകടനം നടത്തി. “വിക്കറ്റ് ബാറ്റ് ചെയ്യാൻ നല്ലതാണ്. ക്ഷമയോടെ കാത്തിരിക്കണം. മോശം പന്തുകൾ തെരഞ്ഞു പിടിച്ചു കളിക്കണം. കൂടുതൽ മികച്ച രീതിയിൽ പന്തെറിയാൻ സാധിച്ചു. പിച്ചിൽ നല്ല ചലനങ്ങളുണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് തുടക്കത്തിലേ വിരാട് ഭായി എന്നെ പന്ത് ഏൽപ്പിച്ചത്. ”- സിറാജ് പറഞ്ഞു.

Also Read- India Vs England 4th Test | വീണ്ടും സ്പിന്നർമാർ ആഞ്ഞടിച്ചു; ഇംഗ്ളണ്ട് 205ന് പുറത്ത്; ഇന്ത്യ ഒന്നിന് 24

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 250 റൺസിന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇത്തവണയും സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.

മൂന്നാം ടെസ്റ്റിലേതിന് സമാനമായി സ്പിന്നർമാർ കളം വാണപ്പോൾ മികച്ച സ്കോർ എന്ന ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ അസ്ഥാനത്തായി. 55 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഓപണര്‍മാരായ സാക്​ ക്രോളി ഒമ്പതു റണ്‍സും ഡോം സിബ്​ലി രണ്ടു റണ്‍സും എടുത്തു പുരത്തായി. ഇതോടെ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് തകർച്ച ഉറപ്പായിരുന്നു. ജോണി ബെയര്‍സ്​റ്റോ (28) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മുഹമ്മദ്​ സിറാജ്​ വിക്കറ്റിന് മുന്നിൽ കുരുക്കി. ​വൈകാതെ ജോ റൂട്ടും (അഞ്ച്) സിറാജിന്​ തന്നെ വിക്കറ്റ്​ നല്‍കി. ബെന്‍ സ്​റ്റോക്​സ്​ അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും 55ല്‍ നില്‍ക്കെ മടങ്ങി. വാഷിങ്​ടണ്‍ സുന്ദറായിരുന്നു സ്റ്റോക്സിന്‍റെ വിക്കറ്റ് ലഭിച്ചത്. ഓയിലി പോപ്​, ബെന്‍ ഫോക്​സ്​, ജാക്​ ലീച്ച്‌​ എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ വാലറ്റത്ത്​ ഡോം ബെസും ഡാന്‍ ലോറന്‍സും അക്​സര്‍ പ​ട്ടേലിനു വിക്കറ്റ് സമ്മാനിച്ചു പവലിയനിലേക്കു തിരിച്ചെത്തി.
Published by: Anuraj GR
First published: March 4, 2021, 10:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories