• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIA VS ENGLAND DAY 2 ENGLAND 119 3 AT STUMPS AND TRAIL BY 245 RUNS IN FIRST INNINGS

IND vs ENG | ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 എന്ന നിലയില്‍; ജോ റൂട്ട് ക്രീസില്‍

ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ 23/0 എന്ന നിലയില്‍ നിന്ന് 23/2 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയെങ്കിലും റോറി ബേണ്‍സും ജോ റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 85 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ നൂറ് കടത്തുകയായിരുന്നു.

joe-root

joe-root

  • Share this:


    ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ആയ 364 റണ്‍സിനെതിരെ ഇംഗ്ലണ്ട് പോരാട്ടം തുടരുന്നു. രണ്ടാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മുന്നു വിക്കറ്റിനു 119 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 245 റണ്‍സ് കൂടി വേണം. 48 റണ്‍സുമായി നായകന്‍ ജോ റൂട്ടും ആറ് റണ്‍സോടെ ജോണി ബെയര്‍‌സ്റ്റോയുമാണ് ക്രീസില്‍.

    ഓപ്പണര്‍മാരായ റോറി ബേണ്‍സിന്റെയും ഡൊമനിക് സിബ്ലിയുടെയും ഹസീബ് ഹമീദിന്റെയും വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങില്‍ ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ 23/0 എന്ന നിലയില്‍ നിന്ന് 23/2 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയെങ്കിലും റോറി ബേണ്‍സും ജോ റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 85 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ നൂറ് കടത്തുകയായിരുന്നു. 49 റണ്‍സ് നേടിയ ബേണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

    നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒന്നാമിന്നിങ്സില്‍ 364 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിനു അടിത്തറയിട്ടത്. 129 റണ്‍സോടെ രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്സിലെ അമരക്കാരനായപ്പോള്‍ 83 റണ്‍സുമായി രോഹിത് മികച്ച പിന്തുണയേകി. 250 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്സറുമടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങ്സെങ്കില്‍ രോഹിത് ശര്‍മ 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്സറും പായിച്ചു.

    രണ്ടാം ദിനത്തില്‍ 276-3 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 364 റണ്‍സിന് പുറത്തായി. രണ്ടാം ദിനത്തില്‍ തങ്ങളുടെ സ്‌കോര്‍ബോര്‍ഡിലേക്ക് 88 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സണാണ് ഇന്ത്യന്‍ നിരയെ തകര്‍ത്ത് വിട്ടത്. ഇന്ത്യന്‍ മധ്യനിരയില്‍ ജഡേജ (40), റിഷഭ് പന്ത് (37) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത്.

    Read also: 'ആര്‍ച്ചര്‍ ആദ്യ ബോള്‍ ബൗണ്‍സര്‍ എറിഞ്ഞാല്‍ ബൗണ്ടറി കടത്തിയേക്ക്'; അരങ്ങേറ്റ മത്സരത്തില്‍ കോഹ്ലിയുടെ ഉപദേശം വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍

    ഒന്നാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടി ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ച ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ അതേ പ്രകടനം തുടരാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ മികച്ച പ്രകടനത്തില്‍ ആദ്യ ദിനത്തില്‍ നിറം മങ്ങിയ ഇംഗ്ലണ്ട് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടാം ദിനത്തില്‍ കണ്ടത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഇന്ത്യന്‍ താരങ്ങള്‍ പെട്ടെന്ന് തന്നെ കൂടാരം കയറുകയായിരുന്നു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ അഞ്ച്, റോബിന്‍സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൊയീന്‍ അലി ഒരു വിക്കറ്റ് വീഴ്ത്തി.
    Published by:Sarath Mohanan
    First published:
    )}