• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIA VS ENGLAND FIRST TEST FIFTH DAY FIRST SESSION LOST AS RAIN CONTINUES INDIAS VICTORY HOPES FADING AWAY

IND vs ENG| മഴ ദൈവങ്ങൾ കനിയുന്നില്ല, ഇന്ത്യയുടെ ജയ പ്രതീക്ഷ അകലുന്നു; മഴ മൂലം ആദ്യ സെഷൻ ഉപേക്ഷിച്ചു

മത്സരം ജയിക്കാൻ ഇന്ത്യക്ക് ഇനിയും 157 റൺസ് വേണം. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 12 വീതം റണ്‍സുമായി രോഹിത് ശര്‍മയും പൂജാരയുമാണ് ക്രീസില്‍.

Credits: Twitter| BCCI

Credits: Twitter| BCCI

  • Share this:
    ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ മഴയുടെ കളി തുടരുന്നു. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് വിജയം പ്രതീക്ഷിച്ചു നിൽക്കുന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് മഴ പെയ്തുകൊണ്ടിരുന്നു. മഴയെ തുടർന്ന് അഞ്ചാം ദിനത്തിലെ ആദ്യ സെഷൻ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു.

    മത്സരം ജയിക്കാൻ ഇന്ത്യക്ക് ഇനിയും 157 റൺസ് വേണം. ആദ്യ സെഷൻ പൂർണമായും ഉപേക്ഷിച്ചതിനാൽ ബാക്കിയുള്ള രണ്ട് സെഷനുകളിൽ നിന്നും ഈ ലക്ഷ്യം നേടിയെടുക്കാനാകും ഇന്ത്യൻ ടീം ലക്ഷ്യമിടുന്നുണ്ടാവുക. എന്നാൽ ഇംഗ്ലണ്ടിന്റെ ബൗളിംഗ് വെല്ലുവിളി മറികടന്ന് ഈ ലക്ഷ്യം നേടുക എന്നത് ഇന്ത്യക്ക് അത്ര എളുപ്പമാകില്ല. ജയത്തിന് വേണ്ടിയാകും ഇന്ത്യൻ ടീം പരമാവധി ശ്രമിക്കുക. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ജയം നേടി ആത്മവിശ്വാസം ഉയർത്തി പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനാകും ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

    ഇന്ത്യക്ക് മുന്നിലുള്ള ലക്ഷ്യം താരതമ്യേന ചെറുതാണെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളാണ് അവർക്ക് മുന്നിൽ വെല്ലുവിളിയാകുന്നത്. മഴ മാറി നിന്നാലും ഇംഗ്ലണ്ടിന്റെ പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കുക ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും വെല്ലുവിളിയാവും. ഈ വെല്ലുവിളി മറികടന്നാൽ ഇന്ത്യക്ക് ജയം നേടാൻ കഴിയും.



    നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുലാണ് നാലാം ദിനം മടങ്ങിയത്. 26 റണ്‍സില്‍ നില്‍ക്കെ ബ്രോഡാണ് രാഹുലിനെ മടക്കിയത്. 12 വീതം റണ്‍സുമായി രോഹിത് ശര്‍മയും പൂജാരയുമാണ് ക്രീസില്‍.

    നേരത്തെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് നേടിയ 109 റണ്‍സിന്റെ ബലത്തിലാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 303 റണ്‍സ് നേടി ഇന്ത്യക്ക് മുന്നിൽ 209 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

    Also read- IND vs ENG | ബുംറയ്ക്ക് അഞ്ച് വിക്കറ്റ്, അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ്

    209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുല്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തി മുന്നേറികൊണ്ടിരിക്കെയാണ് താരം ബ്രോഡിന്റെ പന്തിൽ വിക്കറ്റ് കീപ്പറായ ബട്ലർക്ക് ക്യാച്ച് നൽകി മടങ്ങിയത്. ഈ സമയം ഇന്ത്യന്‍ സ്‌കോര്‍ 34/1 എന്ന നിലയിലായിരുന്നു. മൂന്നാമനായെത്തിയ ചേതേശ്വര്‍ പുജാര രോഹിത് ശർമ്മക്കൊപ്പം ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ നാലാം ദിനത്തിലെ കളി അവസാനിപ്പിക്കുകയായിരുന്നു.
    Published by:Naveen
    First published:
    )}