നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ഇംഗ്ലണ്ടിന് തിരിച്ചടി, ബ്രോഡിന് പിന്നാലെ ആൻഡേഴ്സണും പരുക്കിന്റെ പിടിയിൽ; രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് സൂചന

  IND vs ENG| ഇംഗ്ലണ്ടിന് തിരിച്ചടി, ബ്രോഡിന് പിന്നാലെ ആൻഡേഴ്സണും പരുക്കിന്റെ പിടിയിൽ; രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് സൂചന

  ഇംഗ്ലണ്ടിന്റെ മുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  James Anderson

  James Anderson

  • Share this:
   ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ താരങ്ങളുടെ പരുക്ക് ടീമുകൾക്ക് വെല്ലുവിളി ഉയർത്തുന്നു. ആദ്യ ടെസ്റ്റ് മഴയിൽ പെട്ട് ഒലിച്ച് പോയതിന് ശേഷം രണ്ടാം ടെസ്റ്റിൽ താരങ്ങൾ പരുക്കിന്റെ പിടിയിലാകുന്ന വാർത്ത ആരാധകർക്കും നിരാശ നൽകുന്നു. നേരത്തെ ഇന്ത്യയുടെ ഷാർദുൽ ഠാക്കുർ, ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് എന്നിവർ പരുക്ക് പറ്റിയതിനാൽ ഇന്ന് നടക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കാൻ ഉണ്ടാകില്ല എന്ന വിവരം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വരുന്ന വാർത്ത ഇംഗ്ലണ്ടിന് തിരിച്ചടി നൽകുന്നതാണ്. ബ്രോഡിന് പിന്നാലെ അവരുടെ സീനിയർ ബൗളറായ ജെയിംസ് ആൻഡേഴ്സൺ പരുക്കിന്റെ പിടിയിലാണെന്ന വാർത്തയാണ് പുറത്തുവരുന്നത്.

   പേശിവലിവ് അലട്ടുന്ന താരം രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല എന്നതാണ് സൂചനകൾ. ഇംഗ്ലണ്ടിന്റെ മുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016ന് ശേഷം ഇത് ആദ്യമായാണ് ഇരു താരങ്ങളുമില്ലാതെ ഇംഗ്ലണ്ട് ഒരു ടെസ്റ്റിന് ഇറങ്ങുന്നത്. ഇതിന് മുൻപ് സമാനമായ സാഹചര്യം 2007ലാണ് ഉണ്ടായത്. ആദ്യ ടെസ്റ്റിൽ ബൗളിംഗ് നിരയുടെ മികച്ച പ്രകടനത്തിലാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കെതിരെ വലിയ ലീഡ് വഴങ്ങാതെ ഇംഗ്ലണ്ട് രക്ഷെപ്പെട്ടത്.

   ബ്രോഡിന് പരുക്ക് കാരണം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടപ്പെടുമെന്ന് ഉറപ്പായതിനാൽ താരത്തിന് പകരമായി ഇംഗ്ലണ്ട് കൗണ്ടി ടീമായ ലങ്കാഷയറിന്റെ പേസര്‍ സാഖിബ് മഹമ്മൂദിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് ആൻഡേഴ്സൺ കളിച്ചേക്കില്ല എന്ന വാർത്തകൾ വരുന്നത്.

   Also read- IND vs ENG| ഇന്ത്യക്കെതിരെ നാല് വിക്കറ്റ്; വിക്കറ്റ് വേട്ടയിൽ കുംബ്ലെയെ പിന്നിലാക്കി ആൻഡേഴ്സൺ

   ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം നടത്തി നാല് വിക്കറ്റ് നേടിയ ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് നേടിയവരിൽ ഇന്ത്യയുടെ അനിൽ കുംബ്ലെയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. 163 ടെസ്റ്റുകളിൽ നിന്നും 621 വിക്കറ്റുകളാണ് ആൻഡേഴ്സന്റെ അക്കൗണ്ടിൽ ഉള്ളത്. ഇതിൽ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ നിർണായക വിക്കറ്റുകൾ ആൻഡേഴ്സൺ തന്നെയാണ് വീഴ്ത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട്
   കൊഹ്‌ലിയെ ആദ്യ പന്തിൽ തന്നെ വീഴ്ത്തിയ താരം ഇന്ത്യയുടെ ടോപ് സ്കോററായ രാഹുലിനെ 84 റൺസിൽ വീഴ്ത്തിയിരുന്നു. പൂജാരയുടെ വിക്കറ്റും താരം തന്നെയായിരുന്നു നേടിയത്.

   ആദ്യ ടെസ്റ്റിലേതു പോലെ ലോര്‍ഡ്സ് ടെസ്റ്റില്‍ മഴ വില്ലനാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത്. 22 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും താപനില. ലോര്‍ഡ്സിലെ പിച്ച് ബാറ്റിങിലും ബൗളിങിലും ഒരുപോലെ സഹായിക്കുന്നതായിരിക്കും.

   Also read- IND vs ENG | കോഹ്ലിയും കൂട്ടരും ലോര്‍ഡ്‌സില്‍ രണ്ടാം അങ്കത്തിനിറങ്ങുന്നു

   ഇന്ത്യന്‍ സമയം 3.30നാണ് മത്സരം ആരംഭിക്കുക. സോണി സിക്സില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.
   Published by:Naveen
   First published:
   )}