നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ്; അഞ്ച് വിക്കറ്റ് നേട്ടത്തിൽ അശ്വിനെ കടത്തിവെട്ടി ആൻഡേഴ്സൺ

  IND vs ENG| ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ്; അഞ്ച് വിക്കറ്റ് നേട്ടത്തിൽ അശ്വിനെ കടത്തിവെട്ടി ആൻഡേഴ്സൺ

  ഇന്ത്യക്കെതിരെ ലോർഡ്‌സിൽ 29 ഓവറിൽ 69 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ആൻഡേഴ്സൺ തന്റെ 31ാ൦ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്.

  James Anderson

  James Anderson

  • Share this:
   ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങി ഇന്ത്യൻ നിരയുടെ നടുവൊടിച്ച ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സന് അപൂർവ നേട്ടം. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ ടെസ്റ്റിൽ തന്റെ 31ാ൦ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആൻഡേഴ്സൺ, ടെസ്റ്റ് ക്രിക്കറ്റിൽ സജീവമായിട്ടുള്ള താരങ്ങളിൽ കൂടുതൽ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനെ മറികടന്നാണ് ആൻഡേഴ്സൺ ഈ നേട്ടം സ്വന്തമാക്കിയത്. അശ്വിൻ 30 തവണയാണ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ളത്.

   പ്രായംകൂടുന്തോറും ആൻഡേഴ്സന്റെ ബൗളിങ്ങിന്റെ മൂർച്ച വർധിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മനോഹരമായ സ്വിങ് ബൗളിങ്ങിന്റെ ഉടമയായ താരം ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ്. ഇതോടൊപ്പം ടെസ്റ്റിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരവുമാണ് ഈ ഇംഗ്ലീഷ് പേസ് ബൗളർ.ഇന്നത്തെ അഞ്ച് വിക്കറ്റ് നേട്ടവും കൂടി പരിഗണിക്കുമ്പോൾ ഇംഗ്ലണ്ടിനായി താരം 626 വിക്കറ്റുകളാണ്‌ വീഴ്ത്തിയിട്ടുള്ളത്. ഇന്ന് 29 ഓവറിൽ 69 റൺസ് വഴങ്ങിയാണ് ആൻഡേഴ്സൺ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

   ലോർഡ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ അഞ്ച് വിക്കറ്റ് നേടിയ ക്രിക്കറ്റിൽ സജീവമായ താരങ്ങളിൽ ആൻഡേഴ്സണും അശ്വിനും ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ടിന്റെ മറ്റൊരു പേസറായ സ്റ്റുവർട്ട് ബ്രോഡ്, ബംഗ്ലാദേശി സ്പിൻ ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ, ഓസ്‌ട്രേലിയൻ സ്പിന്നർ നേതൻ ലയൺ എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ. എന്നാൽ ഇവരിൽ ഒരാൾ പോലും 20തവണയിൽ കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടില്ല. 18 തവണയാണ് ഇവർ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ളത്.


   അതേസമയം ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ളത് 800 വിക്കറ്റുകൾ നേടിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസമായ മുത്തയ്യ മുരളീധരനാണ്. 67 തവണയാണ് മുരളി അഞ്ച് വിക്കറ്റ് നേട്ടം നേടിയിട്ടുള്ളത്. പട്ടികയിൽ ബാക്കിയുള്ള താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ് മുരളി. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോൺ 37 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഈ പട്ടികയിൽ ആറാം സ്ഥാനത്താണ് ആൻഡേഴ്സൺ.

   തന്റെ 31ാ൦ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആൻഡേഴ്സൺ മറ്റൊരു അപൂർവ റെക്കോർഡിന് കൂടി ഉടമയായി. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കൂടി ബൗളറെന്ന നേട്ടമാണ് ആന്‍ഡേഴ്സണ്‍ ഇന്ന് സ്വന്തമാക്കിയത്.

   1951ല്‍ 40 വയസും 86 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ജെഫ് ചബ്ബാണ് ടെസ്റ്റിലെ ഏറ്റവും പ്രായം കൂടി അ‍ഞ്ച് വിക്കറ്റ് നേട്ടക്കാരന്‍. ഇന്ത്യക്കെതിരെ ഇന്ന് അഞ്ച് വീഴ്ത്തുമ്പോൾ ആന്‍ഡേഴ്സന് പ്രായം 39 വയസ്സും 14 ദിവസവും.
   Published by:Naveen
   First published:
   )}