നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാര്‍: നായകന്‍ ജോ റൂട്ട്

  IND vs ENG | അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാര്‍: നായകന്‍ ജോ റൂട്ട്

  'ആര് പന്തെറിഞ്ഞാലും പന്തിന്റെ മികവിനനുസരിച്ചാണ് കളിക്കുന്നത്. അല്ലാതെ കളിക്കാരന്റെ പെരുമ അവിടെ വിഷയമല്ല.'- ജോ റൂട്ട് പറഞ്ഞു.

  News18

  News18

  • Share this:
   ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ആര്‍ അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറായിക്കഴിഞ്ഞുവെന്ന് നായകന്‍ ജോ റൂട്ട്. ഇന്ത്യ തങ്ങളുടെ ടീം കോമ്പിനേഷനില്‍ എന്തുമാറ്റം വരുത്തിയാലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് റൂട്ട് പറഞ്ഞു. ഓവലില്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റൂട്ട് ഇങ്ങനെ പറഞ്ഞത്.

   'അശ്വിന്റെ റെക്കോഡ് എല്ലാം വെളിവാക്കുന്നു. അദ്ദേഹം ലോകോത്തര കളിക്കാരനാണ്. ഇംഗ്ലണ്ടിനതിരെ അശ്വിന്‍ റണ്‍സ് നേടുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ അശ്വിന് എന്ത് സാധ്യമാകുമെന്ന് അറിയാം. അശ്വിന്റെ വെല്ലുവിളി ചെറുക്കാന്‍ വേണ്ടത്ര തയാറടുപ്പ് നടത്തിയെന്ന് ഉറപ്പുവരുത്തും'- റൂട്ട് പറഞ്ഞു.

   'എല്ലാ തരത്തിലെ കണക്കുകളും സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇന്ത്യയുടെ ആക്രമണത്തെ നിര്‍വീര്യമാക്കാനുള്ള പദ്ധതികള്‍ ഇംഗ്ലണ്ടിന്റെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തും. എന്നാല്‍ പരമ്പരയുടെ പകുതിയില്‍വച്ച് ഒന്നും അനായാസമല്ല. ഇന്ത്യന്‍ ബൗളിംഗിനെ സമ്മര്‍ദ്ദത്തിലാക്കുകയും അവരെ തിരിച്ചുവരാന്‍ അനുവദിക്കാതിരിക്കുകയുമാണ് ലക്ഷ്യം.'റൂട്ട് കൂട്ടിച്ചേര്‍ത്തു.

   'ഓവലില്‍ ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറാണ്. ആര് പന്തെറിഞ്ഞാലും പന്തിന്റെ മികവിനനുസരിച്ചാണ് കളിക്കുന്നത്. അല്ലാതെ കളിക്കാരന്റെ പെരുമ അവിടെ വിഷയമല്ല.'- ജോ റൂട്ട് പറഞ്ഞു.

   ആഷസ് നേടാതെ റൂട്ടിനെ ഇംഗ്ലണ്ടിന്റെ മഹാനായ ക്യാപ്റ്റനായി പരിഗണിക്കാനാവില്ലെന്ന ചോദ്യത്തിനും ഇംഗ്ലണ്ട് നായകന്‍ മറുപടി നല്‍കി. ക്യാപ്റ്റനെന്ന നിലയില്‍ മറ്റുള്ളവര്‍ പറയുന്നതിനെക്കുറിച്ച് ഞാനാലോചിക്കാറില്ല. ഇംഗ്ലണ്ട് ക്യാപ്റ്റനായിരിക്കു്‌ന കാലത്തോളം കഴിവിന്റെ പരമാവധി പുറത്തെടുക്കുക എന്നതാണ് എന്റെ ജോലി.

   ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ ആഷസ് വിജയം വളരെ പ്രധാനമാണ്. എന്നാലിപ്പോള്‍ ഇന്ത്യക്കെതിരായ പരമ്പരയാണ് ഏറ്റവും പ്രധാനം. അതിനുശേഷം ഞങ്ങള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആഷസിലേക്ക് ശ്രദ്ധ നല്‍കും. ആഷസ് ജയിക്കുന്ന എന്നത് ഓരോ ഇംഗ്ലണ്ട് നായകന്റെയും സ്വപ്നമാണെന്നും റൂട്ട് പറഞ്ഞു.

   അതേസമയം ലീഡ്സ് ടെസ്റ്റിനിടെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക് പറ്റിയിരുന്നു. ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ ബൗണ്ടറി തടയുന്നതിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ഗ്രൗണ്ട് വിട്ട ജഡേജ പുറത്ത് പ്രാഥമിക ചികിത്സ സ്വീകരിച്ചതിന് ശേഷമാണ് വീണ്ടും തിരിച്ചെത്തിയത്.

   പരിക്ക് ഗുരുതരമാണെങ്കില്‍ ജഡേജയ്ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. അങ്ങനെയെങ്കില്‍ പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത ഇന്ത്യയുടെ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യ കളത്തില്‍ ഇറക്കിയേക്കും. ഏത് പിച്ചിലും വിക്കറ്റ് നേടാന്‍ കഴിവുള്ള താരം എന്നതിനുപുറമെ ബാറ്റിങ്ങിലും ഇന്ത്യക്ക് നിര്‍ണായക സംഭാവന നല്‍കാന്‍ അശ്വിന് കഴിയും. അശ്വിന്‍ മികച്ച ഫോമിലാണ് ഉള്ളതെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പേസിന് അനുകൂലമാണ് എന്നതിനാല്‍ നാല് പേസര്‍മാരും ഒരു സ്പിന്നറും അടങ്ങുന്ന ബൗളിംഗ് ആക്രമണമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ സ്പിന്നര്‍ സ്ഥാനത്ത് ആദ്യ മൂന്ന് മത്സരങ്ങളിലും അശ്വിനെ മറികടന്ന് ജഡേജയാണ് ടീമില്‍ ഇടം പിടിച്ചത്.
   Published by:Sarath Mohanan
   First published: