• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIA VS ENGLAND K L RAHUL SAYS THAT HE DOESNT GET THE LOGIC BEHIND BUMRAH MAKING A COMEBACK FOR TEAM INDIA

'ബുംറ തിരിച്ചുവന്നു, ഇങ്ങനെ പറയുന്നതിന്റെ കാരണം മനസിലാകുന്നില്ല' - കെ എൽ രാഹുൽ

ഏത് സാഹചര്യത്തിലും ഏത് സമയത്തും ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ കഴിവുള്ള താരമാണ് ബുംറ. തന്റെ ബൗളിംഗ് കൊണ്ട് ഒറ്റയ്ക്ക് ടീമിനെ ജയിപ്പിച്ചെടുക്കാൻ പാകത്തിലുള്ള കഴിവ് താരത്തിനുണ്ട് - രാഹുൽ പറഞ്ഞു.

ഏത് സാഹചര്യത്തിലും ഏത് സമയത്തും ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ കഴിവുള്ള താരമാണ് ബുംറ. തന്റെ ബൗളിംഗ് കൊണ്ട് ഒറ്റയ്ക്ക് ടീമിനെ ജയിപ്പിച്ചെടുക്കാൻ പാകത്തിലുള്ള കഴിവ് താരത്തിനുണ്ട് - രാഹുൽ പറഞ്ഞു.

ഏത് സാഹചര്യത്തിലും ഏത് സമയത്തും ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ കഴിവുള്ള താരമാണ് ബുംറ. തന്റെ ബൗളിംഗ് കൊണ്ട് ഒറ്റയ്ക്ക് ടീമിനെ ജയിപ്പിച്ചെടുക്കാൻ പാകത്തിലുള്ള കഴിവ് താരത്തിനുണ്ട് - രാഹുൽ പറഞ്ഞു.

  • Share this:
    ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ഒമ്പത് വിക്കറ്റ് നേടി തകർപ്പൻ പ്രകടനം നടത്തി ബുംറ തിരിച്ചുവന്നു എന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് ഇന്ത്യൻ താരമായ കെ എൽ രാഹുൽ. മഴ മൂലം സമനിലയായ ആദ്യ ടെസ്റ്റിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഈ പ്രചാരണങ്ങൾക്കെതിരെ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.

    ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് വേണ്ടി കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം വന്ന ഈ പരമ്പരയിൽ ആദ്യത്തെ മത്സരത്തിൽ തന്നെ ബുംറ തകർപ്പൻ പ്രകടനമാണ് കാഴ്‌ചവെച്ചത്. ബുംറയുടെ ഈ തിരിച്ചുവരവിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.

    "നിങ്ങള്‍ എന്തുകൊണ്ടാണ് ബുംറ തിരിച്ചു വന്നുവെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ല. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി തന്റെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ബുംറ. താൻ എന്താണ് ചെയ്യുന്നതെന്നും  ടീമിലെ തന്റെ റോൾ എന്താണെന്നും ബുംറയ്ക്ക് വ്യക്തമായി അറിയാം. ഏത് സാഹചര്യത്തിലും ഏത് സമയത്തും ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ കഴിവുള്ള താരമാണ് ബുംറ. തന്റെ ബൗളിംഗ് കൊണ്ട് ഒറ്റയ്ക്ക് ടീമിനെ ജയിപ്പിച്ചെടുക്കാൻ പാകത്തിലുള്ള കഴിവ് താരത്തിനുണ്ട്," - രാഹുൽ പറഞ്ഞു.

    ഇതിനുപുറമെ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ചും രാഹുൽ പ്രതികരിച്ചു. "മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടെങ്കിലും മികച്ച രീതിയിലാണ് ബോളർമാർ പന്തെറിഞ്ഞത്. മുഹമ്മദ് ഷമിയും ബുംറയും ഒരുക്കിയ മികച്ച തുടക്കം മുതലെടുക്കാൻ ഷാർദുൽ ഠാക്കുറിനും, മുഹമ്മദ് സിറാജിനും കഴിഞ്ഞു. ചില നേരത്ത് നമ്മൾ പുറകോട്ട് പോയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പന്തെറിഞ്ഞ ബോളർമാരുടെ ശ്രമത്തിന് ഫലമുണ്ടായ," രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

    ഇന്ത്യയുടെ പേസ് ബോളിങ് നിരയുടെ പ്രകടനം രാഹുൽ പ്രത്യേകം ചൂണ്ടിക്കാട്ടി. "ഞങ്ങളുടെ പേസ് ബോളിങ് നിരയുടെ പ്രകടനം കാരണമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ കടക്കാനായത്. കളത്തിന് പുറത്ത് ഒരുക്കുന്ന പദ്ധതികൾ അതേപോലെ തന്നെ കളത്തിൽ നടപ്പാക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ കളത്തിൽ മേധാവിത്വം നേടിയെടുക്കാൻ കഴിയുന്നുണ്ട്. ഇത് വലിയൊരു കാര്യമായാണ് കാണുന്നത്." - രാഹുൽ പറഞ്ഞു.

    ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്നലെ സമനിലയിൽ അവസാനിച്ചിരുന്നു. അവസാന ദിനമായ ഇന്നലെ മഴ കളി മുടക്കിയതിനാൽ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ചതിനെ തുടർന്നാണ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 303 റൺസ് നേടി ഇന്ത്യക്ക് മുന്നിൽ 209 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. നാലാം ദിനത്തിൽ ഇന്ത്യ രണ്ടാം ഇന്നിംങ്സ് തുടങ്ങി കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. അവസാന ദിനത്തിൽ 157 റൺസ് സ്വന്തമാക്കിയാൽ ജയിക്കാം എന്നിരിക്കെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ അഞ്ചാം ദിനത്തിൽ നിർത്താതെ പെയ്ത മഴ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയിൽ മുൻ‌തൂക്കം നേടാമെന്ന ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയായിരുന്നു.

    പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതൽ 16 വരെ ലോർഡ്‌സ് മൈതാനത്ത് വെച്ച് നടക്കും.
    Published by:Naveen
    First published:
    )}