നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ജെയിംസ് ആൻഡേഴ്സണുമായി വാക്പോരിൽ ഏർപ്പെട്ട് മുഹമ്മദ് സിറാജ് - വീഡിയോ കാണാം

  IND vs ENG| ജെയിംസ് ആൻഡേഴ്സണുമായി വാക്പോരിൽ ഏർപ്പെട്ട് മുഹമ്മദ് സിറാജ് - വീഡിയോ കാണാം

  അവസാന വിക്കറ്റില്‍ സിറാജും ബുംറയും ചേര്‍ന്ന് നിർണായകമായ 33 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ബുംറ 28 റണ്‍സ് നേടി പുറത്തായപ്പോൾ ഏഴ് റൺസുമായി സിറാജ് പുറത്താകാതെ നിന്നു.

  • Share this:
   ഇന്ത്യ - ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിടയിൽ കൊമ്പ്കോർത്ത് മുഹമ്മദ് സിറാജും ജെയിംസ് ആൻഡേഴ്സണും. നോട്ടിംഗ്ഹാമിൽ നടക്കുന്ന ടെസ്റ്റിൽ മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിംഗ് പുരോഗമിക്കവെയാണ് ഇരുവരും തമ്മിൽ വാക്പോരിൽ ഏർപ്പെട്ടത്. മഴ ഇടക്കിടെ രസംകൊല്ലിയായെത്തിയ മത്സരത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്‌പോര് ആരാധകർക്ക് ആവേശ മുഹൂർത്തമാണ് സമ്മാനിച്ചത്.

   ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നോട്ടിംഗ്ഹാമിൽ നടക്കുന്ന ആദ്യ ടെസ്റ്റ് നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനെ 183 റൺസിലൊതുക്കിയ മറുപടി ബാറ്റിങ്ങിൽ മധ്യനിരയുടെ തകർച്ചക്ക് ശേഷം കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറി പ്രകടങ്ങൾക്കൊപ്പം ഇന്ത്യൻ വാലറ്റം നടത്തിയ ചെറുത്ത്നിൽപ്പിന്റെ ബലത്തിൽ 278 റൺസ് നേടി ഒന്നാമിന്നിങ്സിൽ നിർണായകമായ 95 റൺസിന്റെ ലീഡ് നേടിയെടുത്തു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പുരോഗമിക്കവേ കളി തടസ്സപ്പെടുത്തി മഴ എത്തിയതിനെ തുടർന്ന് കളി നിർത്തിവെക്കുകയായിരുന്നു.

   മത്സരത്തിന്റെ രണ്ടാം സെഷനിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിനിടെയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. കെ എൽ രാഹുലിന്റെയും ജഡേജയുടെയും മികച്ച പ്രകടനത്തിലൂടെ ലീഡ് നേടിയ ഇന്ത്യക്ക് പക്ഷെ പിന്നീട് ഇരുവരെയും വീഴ്ത്തി ഇംഗ്ലണ്ട് ഇന്ത്യയെ പ്രതിരോധത്തിൽ ആക്കുകയായിരുന്നു. ബാക്കിയുള്ള ഇന്ത്യൻ വിക്കറ്റുകൾ എളുപ്പത്തിൽ നേടാമെന്ന് കരുതിയ ഇംഗ്ലണ്ടിനെ അലോസരപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ വാലറ്റക്കാരായ ഷമിയും ബുംറയും സിറാജും ഇന്ത്യൻ ബൗളിംഗ് നിരയെ സധൈര്യം നേരിട്ടു. ഇതിൽ ഷമി പുറത്തായതിന് ശേഷം അവസാന വിക്കറ്റില്‍ സിറാജും ബുംറയും ഒത്തുചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയി. ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ആന്ഡേഴ്സണ് പന്ത് നൽകിയപ്പോഴാണ് സിറാജുമായി ആൻഡേഴ്സൺ ചെറിയ വാക്പോരിൽ ഏർപ്പെട്ടത്.

   84-ാം ഓവര്‍ എറിഞ്ഞ് തീര്‍ത്ത ശേഷം ആൻഡേഴ്സൺ സിറാജുമായി ചെറിയൊരു വാക്ക് തര്‍ക്കത്തിന് ശ്രമിക്കുകയായിരുന്നു. ഇതിന് ഒപ്പം നിൽക്കുന്ന മറുപടി സിറാജും നൽകിയതോടെ മത്സരം കണ്ടുനിന്നവർക്കും ഇത് ആവേശം പകർന്നു. ഇപ്പോൾ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. അവസാന വിക്കറ്റില്‍ സിറാജും ബുംറയും ചേര്‍ന്ന് നിർണായകമായ 33 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ബുംറ 28 റണ്‍സ് നേടി പുറത്തായപ്പോൾ ഏഴ് റൺസുമായി സിറാജ് പുറത്താകാതെ നിന്നു.   നേരത്തെ 183 റണ്‍സിനാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് പുറത്തായത്. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ചേർന്നാണ് ഇംഗ്ലണ്ട് നിരയെ തകർത്ത് വിട്ടത്. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ ഇന്ത്യൻ സംഘം ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ ചെറിയ സ്‌കോറിൽ ഒതുക്കി വിജയം നേടാനാകും ലക്ഷ്യമിടുന്നത്. ഇടക്കിടെ പെയ്യുന്ന മഴയാണ് ഇന്ത്യയുടെ വിജയ സാധ്യതകൾക്ക് മുന്നിൽ വെല്ലുവിളിയാകുന്നത്.
   Published by:Naveen
   First published:
   )}