നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| കോഹ്‌ലിയെ പുറത്താക്കാൻ വ്യക്തമായ പദ്ധതിയുമായാണ് ബൗളിംഗിന് ഇറങ്ങിയത്; ബൗളിംഗ് തന്ത്രങ്ങൾ വെളിപ്പെടുത്തി റോബിൻസൺ

  IND vs ENG| കോഹ്‌ലിയെ പുറത്താക്കാൻ വ്യക്തമായ പദ്ധതിയുമായാണ് ബൗളിംഗിന് ഇറങ്ങിയത്; ബൗളിംഗ് തന്ത്രങ്ങൾ വെളിപ്പെടുത്തി റോബിൻസൺ

  മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന കോഹ്ലി 103 പന്തിൽ 42 റൺസിൽ നിൽക്കെ ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന റോബിൻസന്റെ പന്തിൽ സ്ലിപ്പിൽ റൂട്ടിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

  • Share this:
   ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ലോർഡ്‌സിൽ പുരോഗമിക്കുന്നു. ആദ്യ ദിനത്തിൽ രാഹുലിന്റെ സെഞ്ചുറിയുടെയും രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും ബലത്തിൽ ഇംഗ്ലണ്ടിനെതിരെ ആധിപത്യം നേടിയ രണ്ടാം ദിനത്തിൽ ഉച്ചഭക്ഷണത്തിന് കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് എടുത്ത് നിൽക്കുന്നു. രവീന്ദ്ര ജഡേജ (31), ഇഷാന്ത് ശർമ (0) എന്നിവരാണ് ക്രീസിൽ.

   ആദ്യ ദിനത്തിൽ രോഹിതും രാഹുലും മികച്ച പ്രകടനങ്ങളുമായി കളം നിറഞ്ഞപ്പോൾ ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. ഇരുവർക്കും പുറമെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ ടെസ്റ്റിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്ന കോഹ്ലി ശ്രദ്ധയോടെയാണ് തുടങ്ങിയത്. പിന്നീട് താളം കണ്ടെത്തിയ താരം തന്റെ സ്വതസിദ്ധമായ ഷോട്ടുകൾ കളിച്ച് മുന്നേറി.

   ഒരു വർഷത്തിന് മേലെയായി സെഞ്ചുറികൾ നേടാൻ കഴിയാതിരുന്ന താരം ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് തന്റെ സെഞ്ചുറി വരൾച്ചയ്ക്ക് വിരാമമിടും എന്ന പ്രതീക്ഷ ആരാധകരിലും ഉയരാൻ തുടങ്ങി. എന്നാൽ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന താരം അർധസെഞ്ചുറിക്ക് എട്ട് റൺസകലെ റോബിൻസന്റെ പന്തിൽ സ്ലിപ്പിൽ റൂട്ടിന് ക്യാച്ച് നൽകി മടങ്ങിയതോടെ ആ പ്രതീക്ഷകൾക്ക് അന്ത്യമായി. 103 പന്തുകളിൽ നിന്നും 42 റൺസാണ് കോഹ്ലി നേടിയത്.

   കോഹ്‌ലിയുടെ വിക്കറ്റ് സ്വന്തമായ ഇംഗ്ലണ്ട് താരങ്ങൾ വളരെ ആവേശപൂർവം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത് കാണാമായിരുന്നു. ഇന്ത്യൻ ടീമിന്റെ നിർണായക വിക്കറ്റ് സ്വന്തമാക്കാൻ ഇംഗ്ലണ്ട് നടത്തിയ ഗൃഹപാഠം ഫലം കണ്ടതിന്റെ ആവേശമാണ് അവരുടെ പ്രകടനത്തിൽ നിന്നും വെളിവാകുന്നത്. ഇപ്പോഴിതാ കോഹ്‌ലിയെ പുറത്താക്കാൻ ഇംഗ്ലണ്ട് പ്രയോഗിച്ച തന്ത്രം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്‌ലിയുടെ വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസ് ബൗളറായ ഒലി റോബിൻസൺ.

   'ഇതുവരെ ഞാൻ നേടിയ വിക്കറ്റുകളിൽ ഏറ്റവും വിലപ്പെട്ടത് കോഹ്‌ലിയുടേതാണ്. കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, അതൊരു വലിയ നിമിഷമായിരുന്നു.കോഹ്‌ലിക്കെതിരെ വ്യക്തമായ പദ്ധതിയുമായാണ് ഞങ്ങൾ ഇറങ്ങിയത്. തുടർച്ചയായി ഓഫ്‌സൈഡിന് പുറത്ത് എറിയുക എന്ന തന്ത്രമാണ് ഞങ്ങൾ പുറത്തെടുത്തത്. ഭാഗ്യവശാൽ ഇന്നലെ ആ പദ്ധതി ഫലം കണ്ടു.' റോബിന്‍സണ്‍ പറഞ്ഞു.

   'മത്സരത്തിൽ വിക്കറ്റ് നേടാൻ പറ്റിയ 10-15 അവസരങ്ങള്‍ ഉണ്ടായിരുന്നു. വേറൊരു ദിവസമായിരുന്നു എങ്കിൽ തുടക്കത്തിൽ ഇന്ത്യയുടെ രണ്ട് - മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞേനെ, ഇവിടുത്തെ സാഹചര്യം നോക്കിയപ്പോള്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താമെന്നാണ് കരുതിയിരുന്നത്. ഞങ്ങള്‍ മികച്ച രീതിയിൽ തന്നെയാണ് എറിഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ നന്നായി കളിച്ചത് കൊണ്ടാണ് വിക്കറ്റ് വീഴ്ത്താൻ കഴിയാതെ പോയത്. പിച്ചിന് കുറച്ചു കൂടി വേഗം ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇവിടെ വേഗം കുറവാണ്. സ്വിങ്ങിന് സ്ഥിരതയും ലഭിക്കുന്നില്ല.'- റോബിന്‍സണ്‍ പറയുന്നു.
   Published by:Naveen
   First published:
   )}