നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ആദ്യ ടെസ്റ്റിൽ അർധസെഞ്ചുറി; ടെസ്റ്റിൽ 2000 റൺസും 200 വിക്കറ്റുകളും വേഗത്തിൽ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി ജഡേജ

  IND vs ENG| ആദ്യ ടെസ്റ്റിൽ അർധസെഞ്ചുറി; ടെസ്റ്റിൽ 2000 റൺസും 200 വിക്കറ്റുകളും വേഗത്തിൽ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി ജഡേജ

  ഇയാൻ ബോതം, കപിൽ ദേവ്, ഇമ്രാൻ ഖാൻ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ജഡേജയെക്കാൾ വേഗത്തിൽ ഈ നേട്ടം കൈവരിച്ചത്.

  Ravindra Jadeja

  Ravindra Jadeja

  • Share this:
   ഇതിഹാസ താരങ്ങളുടെ നേട്ടത്തിനൊപ്പമെത്തി രവീന്ദ്ര ജഡേജ. ടെസ്റ്റിൽ 2000 റൺസും 200ൽ കൂടുതൽ വിക്കറ്റുകളും സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിലേക്ക് തന്റെ പേര് കൂടി എഴുതി ചേർത്ത് ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ നിന്നുമാണ് ഇന്ത്യൻ താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

   തന്റെ 53ാ൦ ടെസ്റ്റിൽ ഈ നേട്ടത്തിൽ എത്തിയ ജഡേജ, ഈ നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരവുമായി. ജഡേജക്ക് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 2000 റൺസും 200ൽ കൂടുതൽ വിക്കറ്റുകളും സ്വന്തമാക്കിയ താരങ്ങളുടെ പേര് കേൾക്കുമ്പോൾ ഇന്ത്യൻ താരത്തിന്റെ ഈ നേട്ടത്തിന്റെ മഹത്വം വ്യക്തമാകും. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ എന്ന് വിലയിരുത്തപ്പെടുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്, പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത അവരുടെ മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാൻ, ഇന്ത്യയുടെ സ്പിൻ ഇതിഹാസമായ അനിൽ കുംബ്ലെ, മുൻ ഇംഗ്ലണ്ട് താരമായ ഇയാൻ ബോതം, മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്, നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന ജഡേജയുടെ സഹതാരമായ രവിചന്ദ്രൻ അശ്വിൻ എന്നിവരെല്ലാം ഈ നേട്ടം സ്വന്തമാക്കിയവരാണ്.

   ടെസ്റ്റിൽ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ജഡേജ. അതേസമയം മൊത്തം കണക്കെടുക്കുമ്പോൾ 2000 റൺസും 200ൽ കൂടുതൽ വിക്കറ്റുകളും നേടുന്ന 21ാമത്തെ ക്രിക്കറ്റ് താരമാണ് ജഡേജ.

   ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതമാണ് ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തിലെത്തിയത്. 42 ടെസ്റ്റുകള്‍ മാത്രമാണ് ഇതിനായി ഇംഗ്ലണ്ട് താരത്തിന് വേണ്ടി വന്നത്. അതേസമയം, 50 ടെസ്റ്റില്‍ നിന്നാണ് കപില്‍ ദേവിന്റെ നേട്ടം. പാകിസ്താന്റെ ഇമ്രാന്‍ ഖാനും 50 ടെസ്റ്റില്‍ നിന്ന് തന്നെയാണ് 200 വിക്കറ്റും 2000 റണ്‍സും കണ്ടെത്തിയത്. ജഡേജയുടെ സഹതാരമായ അശ്വിന്‍ 51 ടെസ്റ്റില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.   ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ്ഹാമിൽ നടക്കുന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുലിന്റെയും ജഡേജയുടെയും അർധസെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യക്ക് ഒന്നാമിന്നിങ്‌സിൽ ലീഡ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. രാഹുൽ (84) മടങ്ങിയ ശേഷം ഇന്ത്യൻ വാലറ്റത്തെ കൂട്ടുപിടിച്ച ജഡേജ വമ്പനടികളിലൂടെ സ്കോർ ഉയർത്തുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 86 പന്തില്‍ നിന്നാണ് ജഡേജ 56 റണ്‍സ് നേടിയത്. എട്ട് ഫോറും ഒരു സിക്‌സും ഇവിടെ ജഡേജയുടെ ബാറ്റില്‍ നിന്ന് പിറന്നു.

   ഒന്നാമിന്നിങ്സിൽ 95 റൺസ് ലീഡ് നേടിയ ഇന്ത്യയുടെ ഇന്നിംഗ്സ് 278 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പുരഗമിക്കവെ മഴ കളി തടസപ്പെടുത്തുകയായിരുന്നു. മഴ മൂലം ഇന്നലത്തെ കളി അവസാനിപ്പിക്കേണ്ടി വന്നപ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 25 റൺസ് എടുത്തിട്ടുണ്ട്. 33 പന്തിൽ ഒമ്പത് റൺസോടെ ഡൊമിനിക് സിബ്ലിയും 38 പന്തിൽ 11 റൺസോടെ റോറി ബേൺസുമാണ് ക്രീസിൽ.
   Published by:Naveen
   First published:
   )}