ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഓപ്പണർ മായങ്ക് അഗർവാളിന് പരിശീലനത്തിനിടെ പരിക്കേറ്റു. ഇതോടെ ആദ്യ ടെസ്റ്റിൽ മായങ്ക് കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. പരിശീലനത്തിനിടെ ഇന്ത്യയുടെ പേസർ മുഹമ്മദ് സിറാജിന്‍റെ ബൌൺസർ തലയിൽ കൊണ്ടാണ് മായങ്ക് അഗർവാളിന് പരിക്കേറ്റത്.
തിങ്കളാഴ്ച നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നെറ്റ് സെഷനിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിന് പരിക്കേറ്റത്. സിറാജിന്‍റെ പന്ത് അഗർവാളിന്‍റെ ഹെൽമെറ്റിൽ ഇടിക്കുകയായിരുന്നു. ബി സി സി ഐ പത്രക്കുറിപ്പിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബി സി സി ഐ മെഡിക്കൽ ടീം മായങ്ക് അഗർവാളിനെ പരിശോധിച്ചു. വിശദമായ പരിശോധനയിൽ അദ്ദേഹത്തിന്‍റെ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തുകയും, ഒന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒവിവാക്കുകയുമായിരുന്നു. മായങ്ക് അഗർവാൾ മെഡിക്കൽ നിരീക്ഷണത്തിൽ തുടരുമെന്നും ബി സി സി ഐ അറിയിച്ചിട്ടുണ്ട്.
NEWS 🚨- Mayank Agarwal ruled out of first Test due to concussion.
The 30-year-old is stable and will remain under close medical observation.
More details here - https://t.co/6B5ESUusRO #ENGvIND pic.twitter.com/UgOeHt2VQQ
— BCCI (@BCCI) August 2, 2021
നിലവിലെ ഇന്ത്യൻ നിരയിലെ ഏറ്റവും വേഗതയേറിയ ബോളറായ സിറാജിനെ നെറ്റിൽ നേരിടുന്നതിനിടയിൽ, പന്ത് ഹെൽമെറ്റിൽ കൊള്ളുകയും തലയ്ക്ക് പിന്നിൽ പരിക്കേൽക്കുകയുമായിരുന്നു. ഫിസിയോ നിതിൻ പട്ടേലിനൊപ്പം ഗ്രൗണ്ടിൽ ഇരുന്ന മായങ്ക് അഗർവൾ, പിന്നീട് ഹെൽമറ്റ് മാറ്റിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്.
Also See- IND vs ENG| ഇംഗ്ലണ്ട് വെല്ലുവിളി നേരിടാൻ ഒരുങ്ങി ഇന്ത്യൻ താരങ്ങൾ; ആദ്യ ടെസ്റ്റ് ട്രെന്റ്ബ്രിഡ്ജിൽ
നേരത്തെ ഓപ്പണർ ശുബ്മാൻ ഗില്ലിനെ പരിക്കിനെ തുടർന്ന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് പകരക്കാരെ കണ്ടെത്താൻ ഇന്ത്യ ബുദ്ധിമുട്ടുമെന്നാണ് സൂചന. കെ. എൽ രാഹുൽ പകരക്കാരനാകുമെന്നാണ് സൂചന. മധ്യനിരയിൽ ഇറങ്ങാൻ ഇഷ്ടപ്പെട്ടിരുന്ന രാഹുൽ വീണ്ടും ഓപ്പണറായി എത്തും. ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരം.
ഓഗസ്റ്റ് നാലിന് നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഈ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിക്കും. 2020ൽ തുടങ്ങിയ ആദ്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലാൻഡ് ജേതാക്കളായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket news, India Vs England, Mayank agarwal, Mohammad Siraj, Virat kohli