അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 250 റൺസിന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇത്തവണയും സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. അക്സര്‍ പട്ടേല്‍ നാലും ആര് അശ്വിന് മൂന്നും വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.
മൂന്നാം ടെസ്റ്റിലേതിന് സമാനമായി സ്പിന്നർമാർ കളം വാണപ്പോൾ മികച്ച സ്കോർ എന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അസ്ഥാനത്തായി. 55 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഓപണര്‍മാരായ സാക് ക്രോളി ഒമ്പതു റണ്‍സും ഡോം സിബ്ലി രണ്ടു റണ്‍സും എടുത്തു പുരത്തായി. ഇതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് തകർച്ച ഉറപ്പായിരുന്നു. ജോണി ബെയര്‍സ്റ്റോ (28) പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കി. വൈകാതെ ജോ റൂട്ടും (അഞ്ച്) സിറാജിന് തന്നെ വിക്കറ്റ് നല്കി. ബെന്‍ സ്റ്റോക്സ് അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും 55ല്‍ നില്‍ക്കെ മടങ്ങി. വാഷിങ്ടണ്‍ സുന്ദറായിരുന്നു സ്റ്റോക്സിന്റെ വിക്കറ്റ് ലഭിച്ചത്. ഓയിലി പോപ്, ബെന്‍ ഫോക്സ്, ജാക് ലീച്ച് എന്നിവരെ അശ്വിന് മടക്കിയപ്പോള്‍ വാലറ്റത്ത് ഡോം ബെസും ഡാന്‍ ലോറന്‍സും അക്സര്‍ പട്ടേലിനു വിക്കറ്റ് സമ്മാനിച്ചു പവലിയനിലേക്കു തിരിച്ചെത്തി.
ഇംഗ്ലണ്ടിനെ 205 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഒന്നാം ദിവസം അവശേഷിക്കുന്ന ഓവറുകള്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഗില്ലിനെ ജെയിംസ് ആന്ഡേഴ്സണ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അപ്പോൾ ഇന്ത്യ സ്കോർ ബോർഡ് തുറന്നില്ലായിരുന്നു. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 12 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ ഒന്നിന് 24 എന്ന നിലയില്‍ ആണ്. 15 റണ്‍സുമായി ചേതേശ്വര്‍ പുജാരയും എട്ടു റണ്‍സ് നേടി രോഹിത് ശര്‍മ്മയുമാണ് ക്രീസിലുള്ളത്.
Also Read-
India Vs England| മൊട്ടേരയില്‍ വീണ്ടും ഇംഗ്ലണ്ടിന് തകർച്ച; പിടിച്ചുനിന്ന സ്റ്റോക്ക്സും മടങ്ങി
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇടംനേടി. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും പകരം ഡാന്‍ ലോറന്‍സും ഡോം ബെസ്സും ഇടംനേടി. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ഗംഭീര വിജയവുമായി തുടങ്ങിയ ഇംഗ്ലണ്ട് പിന്നീടുള്ള രണ്ടും തോറ്റ് നാണം കെടുന്ന അവസ്ഥയിലാണ്.
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ആര് അശ്വിന്, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: ഡൊമിനിക് സിബ്ലി, സാക് ക്രൗളി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഒല്ലി പോപ്, ബെന്‍ ഫോക്സ്, ഡാനിയേല്‍ ലോറന്‍സ്, ഡൊമിനിക് ബെസ്സ്, ജാക്ക് ലീച്ച്, ജയിംസ് ആന്ഡേഴ്സണ്.