• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIA VS ENGLAND SMASHING TON BY PANT INDIA LEAD BY 89 RUNS

India Vs England | പന്തിന് തകർപ്പൻ സെഞ്ച്വറി; ഇന്ത്യയ്ക്ക് 89 റൺസ് ലീഡ്

115 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെയാണ് പന്ത് സെഞ്ചുറി തികച്ചത്.

Pant

Pant

  • Share this:
    അഹമ്മദാബാദ്: റിഷഭ് പന്തിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ലീഡ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 89 റൺസിന്‍റെ ലീഡാണ് നേടിയത്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205ന് എതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ റിഷഭ് പന്ത് ആണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ (60 നോട്ടൗട്ട്), രോഹിത് ശര്‍മ്മ (49) എന്നിവരും ഇന്ത്യക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി.

    ടോപ് ഓർഡറിൽ രോഹിത് ശർമ്മ നടത്തിയ പ്രകടനമാണ് ഇന്ത്യയ്ക്കു ഭേദപ്പെട്ട തുടക്കം സമ്മാനിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ ഓരോന്നായി വീഴുമ്പോഴും ക്രീസില്‍ പിടിച്ചുനിന്ന രോഹിത് 144 പന്തുകളില്‍ നിന്നാണ് 49 റണ്‍സ് നേടിയത്. ഇതിനിടെ ചേതേശ്വര്‍ പൂജാര (17), വിരാട് കോലി (0), അജിൻക്യ രഹാനെ (27) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. 49 റണ്‍സെടുത്ത് രോഹിത് പുറത്തായതിനു പിന്നാലെ അശ്വിനും (13) മടങ്ങി. പിന്നീട് എത്തിയ റിഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും നിലയുറപ്പിച്ചതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി. വൈകാതെ പന്ത് അര്‍ധസെഞ്ചുറി തികച്ചു. സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് മുന്നേറി.

    Also Read- മുൻ ക്രിക്കറ്റ് താരം ഓസ്ട്രേലിയയിൽ ബസ് ഡ്രൈവറായി; വിശ്വസിക്കാനാവാതെ ആരാധകർ

    115 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെയാണ് പന്ത് സെഞ്ചുറി തികച്ചത്. മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് അഹമ്മദാബാദിലെ മൊട്ടേരയിൽ പന്ത് നേടിയത്. എന്നാല്‍ സെഞ്ചുറി നേടിയതിനുപിന്നാലെ 101 റണ്‍സെടുത്ത പന്തിനെ ആന്‍ഡേഴ്‌സന്‍ മടക്കി. വാഷിങ്ടൺ സുന്ദറിനൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ട് തീർത്ത ശേഷമാണ് പന്ത് മടങ്ങിയത്.

    പന്ത് പുറത്തായെങ്കിലും പിന്നാലെ എത്തിയ അക്സര്‍ പട്ടേല്‍ വാഷിംഗ്ടണ്‍ സുന്ദറിന് ഉറച്ച പിന്തുണ നല്‍കി. ഇതിനിടെ സുന്ദര്‍ അർദ്ധ സെഞ്ച്വറി പിന്നിട്ടു. രണ്ടാം ദിനം കളി നിർത്തുമ്പോൾ സുന്ദര്‍ (60), അക്സര്‍ പട്ടേല്‍ (11) എന്നിവരാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെന്‍ സ്റ്റോക്‌സ്, ജാക്ക് ലീച്ച്‌ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

    ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 250 റൺസിന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇത്തവണയും സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.

    മൂന്നാം ടെസ്റ്റിലേതിന് സമാനമായി സ്പിന്നർമാർ കളം വാണപ്പോൾ മികച്ച സ്കോർ എന്ന ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ അസ്ഥാനത്തായി. 55 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഓപണര്‍മാരായ സാക്​ ക്രോളി ഒമ്പതു റണ്‍സും ഡോം സിബ്​ലി രണ്ടു റണ്‍സും എടുത്തു പുരത്തായി. ഇതോടെ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് തകർച്ച ഉറപ്പായിരുന്നു. ജോണി ബെയര്‍സ്​റ്റോ (28) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മുഹമ്മദ്​ സിറാജ്​ വിക്കറ്റിന് മുന്നിൽ കുരുക്കി. ​വൈകാതെ ജോ റൂട്ടും (അഞ്ച്) സിറാജിന്​ തന്നെ വിക്കറ്റ്​ നല്‍കി. ബെന്‍ സ്​റ്റോക്​സ്​ അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും 55ല്‍ നില്‍ക്കെ മടങ്ങി. വാഷിങ്​ടണ്‍ സുന്ദറായിരുന്നു സ്റ്റോക്സിന്‍റെ വിക്കറ്റ് ലഭിച്ചത്. ഓയിലി പോപ്​, ബെന്‍ ഫോക്​സ്​, ജാക്​ ലീച്ച്‌​ എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ വാലറ്റത്ത്​ ഡോം ബെസും ഡാന്‍ ലോറന്‍സും അക്​സര്‍ പ​ട്ടേലിനു വിക്കറ്റ് സമ്മാനിച്ചു പവലിയനിലേക്കു തിരിച്ചെത്തി.
    Published by:Anuraj GR
    First published:
    )}