HOME » NEWS » Sports » INDIA VS ENGLAND VIRAT KOHLI JOINS MS DHONI AZHARUDDIN IN ELITE LIST OF INDIA CAPTAINS AA

Ind vs Eng Odi | 200 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മൂന്നാമത്തെ താരം; എലൈറ്റ് ക്ലബ്ബില്‍ സ്ഥാനം നേടി വിരാട് കോലി

മുഹമ്മദ് അസ്ഹറുദ്ദീനും മഹേന്ദ്ര സിങ് ധോനിയും ആണ് മറ്റ് രണ്ടു താരങ്ങള്‍. ഇവര്‍ക്കൊപ്പമാണ് ഇപ്പോള്‍ കോലിയും എത്തിയിരിക്കുന്നത്. മുഹമ്മദ് അസഹ്‌റുദ്ദീന്‍ ആയുരുന്നു ആദ്യമായി ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍.

News18 Malayalam | news18-malayalam
Updated: March 28, 2021, 5:56 PM IST
Ind vs Eng Odi | 200 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മൂന്നാമത്തെ താരം; എലൈറ്റ് ക്ലബ്ബില്‍ സ്ഥാനം നേടി വിരാട് കോലി
വിരാട് കോഹ്ലി
  • Share this:
പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നയിച്ചതോടെ എലൈറ്റ് ക്ലബ്ബില്‍ സ്ഥാനം നേടിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ക്യാപ്റ്റനെന്ന നിലയില്‍ 200-ാം മത്സരമായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം. ഇതോടെയാണ് 200 മത്സരങ്ങള്‍ ടീമിനെ നയിക്കുന്ന മൂന്നാമത്തെ താരമായി കോലി മാറിയത്. മുഹമ്മദ് അസ്ഹറുദ്ദീനും മഹേന്ദ്ര സിങ് ധോനിയും ആണ് മറ്റ് രണ്ടു താരങ്ങള്‍. ഇവര്‍ക്കൊപ്പമാണ് ഇപ്പോള്‍ കോലിയും എത്തിയിരിക്കുന്നത്. മുഹമ്മദ് അസഹ്‌റുദ്ദീന്‍ ആയുരുന്നു ആദ്യമായി ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍.

1999ല്‍ നടന്ന ന്യീസിലന്‍ഡിനെതിരായ മത്സരമായിരുന്നു അസ്ഹറുദ്ദീന്റെ 200-ാം മത്സരം. എന്നാല്‍ 2012 ലെ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരമായിരുന്നു ധോനിയുടെ 200-ാം മത്സരം. ഇപ്പോള്‍ കോലിയും അതേ ടീമിനെതിരെ തന്നെ നേരിട്ടാണ് എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ എട്ടു ക്യാപ്റ്റന്‍മാരാണ് 200 മത്സരങ്ങളില്‍ ടീമിനെ നയിച്ച് എലൈറ്റ് ക്ലബ്ബില്‍ സ്ഥാനം നേടിയിട്ടുള്ളത്.

Also Read | ഇത്തവണ ഐപിഎല്ലിൽ സോഫ്റ്റ് സിഗ്നൽ ഉണ്ടാകില്ലെന്ന് ബിസിസിഐ

അതേസമയം ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത് കൂടുതലും ഇന്ത്യന്‍ ക്യാപ്റ്റന്‍മാരാണ്. ഓസ്‌ട്രേലിയുടെ രണ്ടു പേരും ശ്രീലങ്ക, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരുടെ ഓരോ ക്യാപ്റ്റന്‍മാരുമാണ് എലൈറ്റ് ക്ലബ്ബില്‍ എത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയുടെ അലന്‍ ബോര്‍ഡറാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്. 1986 ല്‍ നടന്ന ഇന്ത്യക്കെതിരായ മത്സരത്തിലൂടെയായിരുന്നു ബോര്‍ഡര്‍ എലൈറ്റ് ക്ലബ്ബില്‍ സ്ഥാനം നേടിയത്.

Also Read ഗിൽക്രിസ്റ്റ് - ഹെയ്ഡൻ കൂട്ടുകെട്ടിനെ മറികടന്ന് രോഹിത് - ധവാൻ സഖ്യം; കൂടുതൽ സെഞ്ചുറി കൂട്ടുകെട്ട് നേടിയവരിൽ രണ്ടാം സ്ഥാനത്ത്

ശ്രീലങ്കയുടെ അര്‍ജുന രണതുംഗ, ന്യൂസിസന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ്, ഓസ്‌ട്രേലിയുടെ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ ഗ്രേയിം സ്മിത് എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റ് ക്യാപ്റ്റന്‍മാര്‍. കോലിക്ക് 200 മത്സരങ്ങളില്‍ 127 മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 115 മത്സരങ്ങളില്‍ കോലിക്ക് ടോസ് വിജയിക്കാനും കഴിഞ്ഞിട്ടുണ്ട്. അതേസമയം ഇപ്പോള്‍ നടക്കുന്ന മത്സരങ്ങളില്‍ ടോസിന്റെ ഭാഗ്യം കോലിയെ തുണയ്ക്കുന്നില്ല. അവസാനം കളിച്ച 12 മത്സരങ്ങില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോലിക്ക് ടോസ് നേടാനായുള്ളു.
Published by: Aneesh Anirudhan
First published: March 28, 2021, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories