• HOME
 • »
 • NEWS
 • »
 • sports
 • »
 • റിവ്യൂ ശ്രദ്ധയോടെ ഉപയോഗിക്കാൻ കോഹ്ലി ശ്രദ്ധിക്കണം; ഇന്ത്യൻ ക്യാപ്റ്റന് മുന്നറിയിപ്പ് നൽകി വി വി എസ് ലക്ഷ്മൺ

റിവ്യൂ ശ്രദ്ധയോടെ ഉപയോഗിക്കാൻ കോഹ്ലി ശ്രദ്ധിക്കണം; ഇന്ത്യൻ ക്യാപ്റ്റന് മുന്നറിയിപ്പ് നൽകി വി വി എസ് ലക്ഷ്മൺ

റിവ്യൂ അനാവശ്യമായി പാഴാക്കുന്നത് ടീമിന്റെ പരാജയത്തിന് കാരണമാകുമെന്ന് കഴിഞ്ഞ ആഷസിലെ ഹെഡിങ്‌ലി ടെസ്റ്റ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മൺ കോഹ്‌ലിക്ക് മുന്നറിയിപ്പ് നൽകിയത്.

News 18 Malayalam

News 18 Malayalam

 • Share this:
  മത്സരങ്ങൾക്കിടയിൽ റിവ്യൂ എടുക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൂടുതല്‍ ശ്രദ്ധ പുലർത്തണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍. റിവ്യൂ അനാവശ്യമായി പാഴാക്കുന്നത് ടീമിന്റെ പരാജയത്തിന് കാരണമാകുമെന്ന് കഴിഞ്ഞ ആഷസിലെ ഹെഡിങ്‌ലി ടെസ്റ്റ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മൺ കോഹ്‌ലിക്ക് മുന്നറിയിപ്പ് നൽകിയത്.

  " ഹെഡിങ്ലിയില്‍ ഓസ്‌ട്രേലിയയുടെ പരാജയം ഞാൻ ഇപ്പോഴും മറന്നിട്ടില്ല. അനാവശ്യമായി റിവ്യൂ പാഴാക്കിയ ഓസ്‌ട്രേലിയക്ക് അത് ആവശ്യമായി വന്നപ്പോൾ റിവ്യൂ ഒന്നും തന്നെ കയ്യിൽ ഇല്ലാതിരുന്നതിനാൽ മത്സരം കയ്യിൽ നിന്നും നഷ്ടമാവുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് താരമായ ജാക്ക് ലീച്ചിനെതിരെ ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോകും എന്നുറപ്പുള്ള പന്തിലാണ് കളി നിയന്ത്രിച്ച അമ്പയർ ഓസ്‌ട്രേലിയയുടെ എൽബി അപ്പീൽ നിരസിച്ചിട്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനായ ഠിം പെയ്ൻ റിവ്യൂ എടുത്തത് തുടർന്ന് അവർക്ക് ആകെയുള്ള റിവ്യൂ നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിന് ശേഷം തൊട്ടടുത്ത ഓവറില്‍ ബെന്‍ സ്റ്റോക്സ് വ്യക്തമായി എൽബി ആയെങ്കിലും അമ്പയറുടെ തീരുമാനം ഓസ്‌ട്രേലിയക്ക് എതിരായിരുന്നു. റിവ്യൂ നേരത്തെ നഷ്ടമായതിനാൽ അവർക്ക് ഒന്നും ചെയ്യാനും കഴിഞ്ഞില്ല, അന്ന് റിവ്യൂ ഉണ്ടായിരുന്നുവെങ്കില്‍ ഓസ്‌ട്രേലിയക്ക് ആ മത്സരം വിജയിക്കാന്‍ സാധിക്കുമായിരുന്നു. " ലക്ഷ്മണ്‍ പറഞ്ഞു.

  " റിവ്യൂ എങ്ങനെ എപ്പോള്‍ ഉപയോഗിക്കണം എന്നത് വലിയ ശ്രദ്ധ പുലർത്തേണ്ട കാര്യമാണ്. പരിമിതമായ അവസരങ്ങൾ മാത്രമേ റിവ്യൂവിന് ലഭിക്കുകയുള്ളൂ എന്നതിനാൽ ഇതിന്റെ ഉപയോഗം വളരെ നിർണായകമാണ്. ബൗളർ വിക്കറ്റിന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്നതിനാൽ ആ വികാരത്തിൽ പാഡില്‍ കൊള്ളുന്ന ഓരോ പന്തും ഓരോ എഡ്ജും വിക്കറ്റാണെന്നേ ബൗളര്‍ക്ക് തോന്നൂ. അവിടെയാണ് ഒരു ക്യാപ്റ്റന്റെ റോൾ നിര്ണായകമാകുന്നത്. പന്തിന്റെ ഗതിയും ബാറ്റ്സ്മാന്റെ പൊസിഷനും ആക്ഷനും കണ്ട കളത്തിലെ താരങ്ങളെ ക്യാപ്റ്റൻ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്, ഇവരുടെ അഭിപ്രായം പരിഗണിച്ച ശേഷം ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. ഇതിൽ വികാരങ്ങള്‍ക്ക് സ്ഥാനമുണ്ടാകരുത്. ഹെഡിങ്ലിയില്‍ കണ്ടതുപോലെ ഇത്തരത്തിൽ പാഴാക്കുന്ന ഓരോ റിവ്യൂവും മത്സരഫലത്തിൽ വലിയ മാറ്റം ഉണ്ടാക്കിയേക്കും " ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

  Also read- 'അരുത്...റിവ്യൂ എടുക്കരുത്'; കോഹ്ലിയെ തടഞ്ഞ് റിഷഭ് പന്ത്, അനുസരിക്കാതെ നായകന്‍, അവസാനം റിവ്യൂ നഷ്ടം, വീഡിയോ കാണാം

  ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലേത് പോലെ തന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഡി ആര്‍ എസ് ശരിയായി ഉപയോഗിക്കാത്തതിന്റെ പേരിൽ ഇന്ത്യൻ ക്യാപ്റ്റനെതിരെ വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ലക്ഷ്മൺ കോഹ്‌ലിക്ക് മുന്നറിയിപ്പുമായി വന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ലോർഡ്‌സ് ടെസ്റ്റിലെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവേ അമ്പയർ ഔട്ട് നിഷേധിച്ചിട്ടും ബൗളറായ സിറാജിന്റെ നിർബന്ധത്തെ തുടർന്ന് കോഹ്ലി രണ്ട് വട്ടം റിവ്യൂ എടുത്തിരുന്നു, എന്നാൽ ഇത് രണ്ടും വെറുതെ പാഴാവുകയായിരുന്നു. രണ്ടാമത്തെ തവണ കോഹ്ലിയെ റിവ്യൂ എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ശ്രമിച്ചെങ്കിലും, പന്തിന്റെ വാക്ക് കേൾക്കാതെ കോഹ്ലി റിവ്യൂ എടുക്കുകയായിരുന്നു.

  ആദ്യ ടെസ്റ്റിനിടയിലും ഇത്തരത്തില്‍ കോഹ്ലി റിവ്യൂ നഷ്ടപ്പെടുത്തിയിരുന്നു. എല്ലാ റിവ്യൂവും പാഴാക്കിയ ഇന്ത്യന്‍ ടീമിന് ആവശ്യ സമയത്ത് ഒന്ന് പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ഡി ആര്‍ എസ് ആവശ്യപ്പെടുന്ന ആംഗ്യം കാട്ടി ഗാലറിയില്‍നിന്ന് ഇംഗ്ലിഷ് ആരാധകര്‍ കോഹ്ലിയെ പരിഹസിച്ചിരുന്നു.
  Published by:Naveen
  First published: